കൊറോണ : ഇറ്റലിയിൽ മാത്രം ഒരു ദിവസം മരിച്ചുവീണത് 627 പേര്.

        കൊറോണ മൂലം ലോകത്ത് ആകെ മരണം 11000 കവിഞ്ഞു.ഇറ്റലിയിൽ 24 മണിക്കൂറിനിടെ  627 മരണം റിപ്പോർട്ട് ചെയ്തു,ഇതോടെ മരണ സംഖ്യ 4000 കടന്നു. സ്പെയിനിൽ 1093ഉം ഇറാനിൽ 1433-മാണ് കണക്ക്.യു.എ.യിലും ആദ്യമായി രണ്ട് മരണം റിപ്പോർട്ട് ചെയ്തു.
         ഇന്ത്യയുടെ കണക്കും ചെറുതല്ല.മാർച്ച് 10 ന് 50 കേസ് മാത്രം റിപ്പോർട്ട് ചെയ്തടുത്ത് നിന്ന് ഇപ്പോൾ അഞ്ചിരട്ടി വർദ്ധിച്ച് 249ൽ എത്തി.ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മഹാരാഷ്ട്രയിലാണ് (52).കേരളവും യു.പിയുമാണ് തൊട്ടുപിറകിൽ.ഇന്ത്യയിൽ ആകെ മരണം 4.
         കേരളത്തിൽ ഇന്നലെ മാത്രം 12 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.ഇതോടെ മൊത്തം കൊറോണ ബാധിതരുടെ കണക്ക് 37ൽ എത്തിച്ചേർന്നിരിക്കുന്നു.

        ഓർക്കുക... ഈ കണക്കുകളൊന്നും വെറും കുട്ടിക്കളിയല്ല.ആരോഗ്യ വകുപ്പിന്റെ നിർദ്ധേശങ്ങൾ കൃത്യമായി പാലിക്കുക.വിദേശത്ത് നിന്ന് വരുന്നവരൊക്കെ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.14 ദിവസം വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുക. ഹെൽത്ത് ഡിപ്പാർട്ട്മെന്റ് തരുന്ന നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണതയിലേക്ക് കടക്കും. So be careful.

Post a comment

0 Comments