പ്രഭാത ഭക്ഷണം തീരെ കഴിക്കാത്തവരും ഇടയ്ക്കിടെ കഴിക്കുന്നവരും ഇതൊന്ന് വായിക്കൂ ; പ്രത്യേകിച്ചും പ്രവാസികൾ...

      
         പഴയ കാലത്ത് ഒരു ചൊല്ല് ഉണ്ട് ,രാവിലെ രാജാവിനെ പോലെയും ഉച്ചയ്ക്ക് രാജ്ഞിയെ പോലെയും രാത്രി പിച്ചക്കാരനെ പോലെയും കഴിക്കണമെന്ന്.പക്ഷേ ഇന്ന് എല്ലാം നേരെ തിരിച്ചാണ്.പ്രഭാത ഭക്ഷണം (Breakfast) നേരാവണ്ണം  കഴിക്കത്തവരാണ് പലരും.
രാത്രി നീണ്ട സമയം ഒന്നും കഴിക്കാതെ രാവിലെ എഴുന്നേറ്റ് കഴിക്കുന്നത് കൊണ്ട് തന്നെയാണ് Breakfast  എന്ന പേര് തന്നെ വന്നത്.
നമ്മുടെ ശരീരത്തിന്റെ ഉന്മേഷവും ഓർമ്മ ശക്തിയും കൂട്ടുന്നത് കൊണ്ട് തന്നെ പ്രഭാത ഭക്ഷണത്തെ തലച്ചോറിന്റെ ഭക്ഷണം എന്നും പറയാറുണ്ട്.

പ്രഭാത ഭക്ഷണം ഉപേക്ഷിച്ചാൽ

പ്രഭാത ഭക്ഷണം കഴിക്കുന്നവരെയും  കഴിക്കാത്തവരെയും വെച്ച് പഠനം നടത്തിയപ്പോൾ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരിൽ ഹൃദയ സ്തംഭന മൂലമുള്ള മരണ സാധ്യത കൂടുതലാണെന്ന് തെളിഞ്ഞിട്ടുണ്ട്. പലപ്പോഴും നാം പല പ്രവാസികളും ഹൃദയ സ്തംഭന മൂലം മരണപ്പെട്ടു എന്ന വാർത്ത കേൾക്കാറുണ്ട് .പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത്
 ഇത്തരം മരണങ്ങൾക്ക് കാരണമാകാറുണ്ട്.ജോലിത്തിരക്ക് കാരണം Breakfast ഒഴിവാക്കുന്നവരാണ്  ബഹുഭൂരിഭാഗം പ്രവാസികളും.
              ഇതിന് പുറമെ പ്രമേഹം പോലുള്ള പല ജീവിത ശൈലീ രോഗങ്ങൾക്കും പ്രഭാത ഭക്ഷണം ഉപേക്ഷിക്കുന്നത് കാരണമാവാറുണ്ട്.
ദീർഘമായ ഉറക്കിന് ശേഷം ശരീരത്തിന് ഒന്നും കിട്ടാതെയുളള എട്ട് മണിക്കൂറിന് ശേഷമാണ് പ്രഭാത ഭക്ഷണം നാം കഴിക്കുന്നത്.അത് കൊണ്ട് തന്നെ ഇത്രയും സമയം നഷ്ടായ പോഷകങ്ങൾ വീണ്ടെടുക്കാൻ പ്രഭാത ഭക്ഷണം അത്യാവിഷമാണ്.

എനർജി

നമ്മുടെ ശരീരത്തിന് ആവശ്യമായ എനർജി ലഭിക്കുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ്. ഫാറ്റും ഗ്ലൂക്കോസുമായാണ് നമ്മുടെ ശരീരത്തിൽ എനർജി സൂക്ഷിക്കുന്നത്.ഗ്ലൂക്കോസ്, ഗ്ലൈകോഗൺ ആയാണ് കരളിൽ സൂക്ഷിക്കുന്നത്.നമ്മൾ ഭക്ഷണം കഴിക്കാത്ത സമയത്ത് കരൾ ഗ്ലൈക്കോഗൺ, ഗ്ലൂകോസായി മാറ്റുകയും ഇത് രക്തത്തിലൂടെ നമ്മുടെ ശരീരത്തിന് ആവശ്യമായ എനർജി തരുന്നു.തലച്ചോറിന്റെ പ്രവർത്തനത്തിന് ഈ എനർജി ആവശ്യമാണ്.
മണിക്കൂറുകളോളം ഭക്ഷണം കഴിക്കാത്തത് കൊണ്ട തന്നെ ശരീരത്തിൽ സൂക്ഷിച്ചിട്ടുള്ള എനർജി തീർന്നു പോവും.അത്കൊണ്ട് എനർജിയുള്ള ഒരു ശരീരം വേണമെങ്കിൽ പ്രഭാത ഭക്ഷണം നിർബന്ധമായും കഴിക്കണം.
ഇവ കൂടാതെ നമ്മുടെ ശരീരത്തിന്  വിറ്റാമിനുകളും ധാതുക്കളും മറ്റും ആവശ്യമാണ്.ഇതൊക്കെ ഉൾപെടുത്തി കൊണ്ടാവണം പ്രഭാത ഭക്ഷണം.കാരണം രാവിലെ കഴിച്ച ഭക്ഷണം പോലെ ഇരിക്കും നമ്മുടെ ആ ദിവസത്തെ ഉത്സാഹം.പ്രഭാത ഭക്ഷണം കഴിക്കാത്തവരെ നിരുത്സാഹരായി കാണാം.ഇത്തരക്കാർക്ക് ശരീരത്തിന് വേണ്ട എനർജിയും മറ്റും പ്രഭാത ഭക്ഷണം കഴിക്കാത്തത് കൊണ്ട് ലഭിക്കുന്നില്ല എന്ന് പറയാം.
പ്രഭാത ഭക്ഷണം കഴിക്കാതതവർക്ക് അൾസർ ഉണ്ടവനുള്ള സാധ്യത കൂടുതലാണ്.ആമാശയത്തിൽ നിന്ന് പുറപ്പെടുന്ന ഹൈഡ്രോ ക്ലോറിക് ആസിഡ് ന്യൂട്രലൈസ് ചെയ്യാൻ ഭക്ഷണം അത്യവിശമാണ്.ഭക്ഷണം ഇല്ലാത്ത സമയം ഹൈഡ്രോ ക്ലോറിക് ആസിഡ് ആമാശയത്തിലെ തോലുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നു.മൃതുലമായ ആമാശയ തൊലി ആസിഡുമായി പ്രവർത്തിച്ച് വ്രണം രൂപപ്പെടുന്നു.അത്കൊണ്ട് തന്നെ ഭക്ഷണം കഴിക്കാൻ പറ്റാത്തവരാണെങ്കിൽ വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക.അൾസെറിൽ നിന്നും രക്ഷ നേടാൻ ഇത് സഹായകമാവും.
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ഉണ്ടാകുന്ന വേറൊരു പ്രശ്നമാണ് കുടവയർ.ഇന്ന് മലയാളികളിൽ മിക്കവർക്കും കുടവയർ ആണ്.പ്രവാസികളിൽ പ്രത്യേകിച്ചും.വയർ വന്നവർക്ക് അറിയാം അത് കുറക്കാനുള്ള പാട്.കൃത്യമായ പ്രഭാത ഭക്ഷണം കുടവയറിൽ നിന്നും മോക്ഷണം നൽകും.പ്രഭാത ഭക്ഷണത്തിന് കൂടെ തേനും കൂടി കഴിക്കുന്നത് അമിത വണ്ണവും കുടവയറും കുറക്കാൻ സഹായിക്കും.
ഗ്യാസിന്റെ പ്രശ്നം ഇന്ന് സുലഭമാണ്.കൃത്യ സമയത്ത് ഭക്ഷണം കഴിക്കാത്തത് ഗ്യാസിന്റെ അസ്വസ്ഥത ഉണ്ടാകാൻ കാരണമാകുന്നു.പ്രത്യേകിച്ചും പ്രഭാത ഭക്ഷണം കഴിച്ചില്ല എങ്കിൽ പിന്നെ പറയേണ്ടത് ഇല്ല.
പ്രമേഹത്തെ പ്രതിരോധിക്കാൻ പ്രഭാത ഭക്ഷണം ഉത്തമമാണ്.ചുരുക്കി പറഞ്ഞാൽ പല രോഗങ്ങളും വരുന്നത് തടയാനുള്ള ഒരു കീ ആണ് പ്രഭാത ഭക്ഷണം.

എന്തൊക്കെ ഉൾപ്പെടുത്തണം ?

             മലയാളികളുടെ പ്രഭാത തീൻമേശയിലെ  നിത്യ സന്ദർശകരാണ്  ഇഡലിയും ദോശയും.ഇതിന്റെ കൂടെ ധാന്യങ്ങളും പഴവർഗങ്ങളും ഉൾപ്പെടുത്തൽ  അത്യാവശ്യമാണ്.
പ്രോട്ടീനും കാർബോ ഹൈഡ്ര അടങ്ങിയ ആഹാരം രാവിലെ കഴിക്കുന്നത് വളരെ നല്ലതാണ.മുട്ട , പാൽ ഇതൊക്കെ അതിൽ പെടും.

*രാവിലെ എഴുന്നേറ്റ് ഉടനെ ഒരു ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുക.
*ഓട്സ് - കൊളസ്ട്രോളും ബ്ലഡ് പ്രഷഷറും  കുറയ്ക്കാൻ സഹായിക്കുന്നു.
*മുട്ട - വിറ്റാമിനും പ്രോട്ടീനും നൽകുന്നു.
*തണ്ണിമത്തൻ- ഹൃദയത്തിന്റെയും കണ്ണിന്റെയും പ്രവർത്തനത്തെ സഹായിക്കുന്നു.
*ബ്ലൂ ബെറി- ഓർമ്മ ശക്തി കൂട്ടുന്നു.
*തേൻ - എനർജി കൂട്ടുന്നു, മെറ്റബൊളിസത്തെ  സഹായിക്കുന്നു, പൊണ്ണത്തടി കുറയ്ക്കുന്നു.

           ഇവ തുടങ്ങി ബ്രഡ്, നട്സ്,ഗോതമ്പ്, ജ്യൂസ്‌ ഉൾപെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്.
ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നതാവട്ടെ നമ്മുടെ ഓരോ പ്രഭാതവും.ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

4 അഭിപ്രായങ്ങള്‍