കൊറോണ ഭീതിയിൽ കായിക ലോകം.

കോവിഡ്19-ന്റെ പശ്ചാത്തലത്തിൽ ഫുട്ബോൾ, ക്രിക്കറ്റ്,ബാസ്കറ്റ് ബോൾ,ഫോർമുല വൺ അടക്കം നിരവധി മത്സരങ്ങളാണ് റദ്ദാക്കിയിട്ടുളളത്.

പ്രീമിയർ ലീഗ്

         വർഷങ്ങളായുള്ള ലിവർപൂളിന്റെ പ്രീമിയർ ലീഗ് കിരീട സ്വപ്നത്തിന് നിരാശ  സമ്മാനിക്കുന്നതാണ്  നിലവിലെ  കാര്യങ്ങൾ.ഏപ്രിൽ 3 വരെയുള്ള മത്സരങ്ങളാണ് ഇത് വരെ നിർത്തി വെച്ചത്.അതിന് ശേഷം മത്സരം തുടങ്ങുമോ  എന്ന കാര്യവും സംശയമാണ്.കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ അടിയന്തര യോഗം വ്യാഴാഴ്ച ചേരുന്നുണ്ട്.ഇതോടപ്പം തന്നെ ലാ ലീഗും ഇറ്റാലിയൻ ലീഗുമടക്കം എല്ലാം നിർത്തി വെച്ചിട്ടാണുള്ളത്.

ഇന്ത്യൻ പ്രീമിയർ ലീഗ് (IPL)

          ഏപ്രിൽ 15 ലേക്ക് നീട്ടിവെച്ച ഐ. പി. എൽ മത്സരങ്ങൾ വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് ബി. സി. സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു.

യൂറോ കപ്പ് 2020

      യൂറോ കപ്പ് മാറ്റിവെക്കണോ എന്ന കാര്യത്തിൽ യുവേഫ ചൊവ്വാഴ്ച തീരുമാനമെടുക്കും.ജൂൺ 12 മുതൽ ജൂലായ് 12 വരെയാണ് യൂറോ കപ്പ് നടക്കേണ്ടത്.
Post a comment

0 Comments