എന്തൊക്കെ ചെയ്തിട്ടും തടി വെക്കാത്തവർ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ...വെറും രണ്ടാഴ്ച്ച .

 
       പലർക്കുമുളള പരാതിയാണ് എത്ര കഴിച്ചാലും മെലിഞ്ഞു തന്നെയിരുക്കുന്നു  എന്നത്.പ്രത്യേകിച്ചും കുടുംബ വീട്ടിലൊക്കെ പോയാൽ എന്താ ഇങ്ങനെ മെലിഞ്ഞിരിക്കുന്നത് ? എന്ന ചോദ്യം കേട്ട് മടുത്തവരാണ് പലരും. ഇതാ ഇതൊന്ന് ചെയ്ത് നോക്കൂ..വെറും രണ്ടാഴ്ച കൊണ്ട് നിങ്ങളുടെ ശരീര ഭാരം വർദ്ദിക്കും.

ചെയ്യേണ്ടത്.

     ദിവസവും രാവിലെ രണ്ട് കക്കിരിയും (Cucumber) എട്ട്‌ ഈന്തപ്പഴവും കഴിക്കുക.കക്കിരി തൊലി കളയാതെ തന്നെ കഴിക്കണം.രണ്ടാഴ്ച്ച ഇത് ആവർത്തിക്കുക നിങ്ങളുടെ ശരീര ഭാരം കൂടുന്നതായി കാണാം.
     പ്രവാചകൻ മുഹമ്മദ് നബി (സ) തന്റെ പത്നി ആയിഷ ബീവിക്ക് പറഞ്ഞ് കൊടുത്ത ഒരു ടിപ്സാണിത്.ഇസ്ലാമികമായി മാത്രമല്ല ഇന്ന് പല ഡോക്ടർമാരും ഡയറ്റീഷനുമെല്ലാം ചെയ്യാൻ പറയുന്ന ഒരു മെതേടും കൂടിയാണ്.

ശ്രദ്ധിക്കുക

   ശരീര ഭാരം കൂടാൻ പല മരുന്നുകളും വാങ്ങി കഴിക്കുന്നവരുണ്ട് , വലിയ ഒരു അപകടത്തിലേക്കാണ് നിങ്ങൾ ചെന്ന് ചാടുന്നത് എന്നോർത്താൽ നല്ലത്.

Post a comment

1 Comments