എന്തൊക്കെ ചെയ്തിട്ടും തടി വെക്കാത്തവർ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ...വെറും രണ്ടാഴ്ച്ച .

 
       പലർക്കുമുളള പരാതിയാണ് എത്ര കഴിച്ചാലും മെലിഞ്ഞു തന്നെയിരുക്കുന്നു  എന്നത്.പ്രത്യേകിച്ചും കുടുംബ വീട്ടിലൊക്കെ പോയാൽ എന്താ ഇങ്ങനെ മെലിഞ്ഞിരിക്കുന്നത് ? എന്ന ചോദ്യം കേട്ട് മടുത്തവരാണ് പലരും. ഇതാ ഇതൊന്ന് ചെയ്ത് നോക്കൂ..വെറും രണ്ടാഴ്ച കൊണ്ട് നിങ്ങളുടെ ശരീര ഭാരം വർദ്ദിക്കും.

ചെയ്യേണ്ടത്.

     ദിവസവും രാവിലെ രണ്ട് കക്കിരിയും (Cucumber) എട്ട്‌ ഈന്തപ്പഴവും കഴിക്കുക.കക്കിരി തൊലി കളയാതെ തന്നെ കഴിക്കണം.രണ്ടാഴ്ച്ച ഇത് ആവർത്തിക്കുക നിങ്ങളുടെ ശരീര ഭാരം കൂടുന്നതായി കാണാം.
     പ്രവാചകൻ മുഹമ്മദ് നബി (സ) തന്റെ പത്നി ആയിഷ ബീവിക്ക് പറഞ്ഞ് കൊടുത്ത ഒരു ടിപ്സാണിത്.ഇസ്ലാമികമായി മാത്രമല്ല ഇന്ന് പല ഡോക്ടർമാരും ഡയറ്റീഷനുമെല്ലാം ചെയ്യാൻ പറയുന്ന ഒരു മെതേടും കൂടിയാണ്.

ആരോഗ്യമുള്ള ഒരു ശരീരം അത് എല്ലാവരുടെയും ആഗ്രഹമാണ്.ഒരാളുടെ ശരീരത്തിൻറെ അളവ് നോക്കിയിട്ടല്ല അയാൾ ആരോഗ്യവാനാണോ അല്ലെങ്കിൽ രോഗിയാണോ എന്ന് തിരിച്ചറിയൽ.രോഗം ഇല്ലാത്ത അവസ്ഥക്കാണ് ആരോഗ്യം എന്ന് പറയുന്നത്.പക്ഷേ നമ്മുടെ നാട്ടിലെ നടപ്പ് അനുസരിച്ച് മെലിഞ്ഞവരെ കാണുമ്പോൾ ആരോഗ്യം ഇല്ലാത്തവരായി കണക്കാകുന്നവരാൺ പലരും.ശരിക്കും പറഞ്ഞാലും അമിത വണ്ണം ഉള്ളവർ പല ജീവിതശൈലീ രോഗങ്ങൾക്കും അടിമപ്പെടാറുണ്ട്.
അമിത വണ്ണമോ ഒത്തിരി മെലിഞ്ഞോ ഇരിക്കാതെ നല്ല പുഷ്ഠിയുള്ള ശരീരമാണ് പലരും ആഗ്രഹിക്കുന്നത്.ഇതിനായി ഇംഗ്ലീഷ് മരുന്നുകൾ കഴിക്കേണ്ട ആവിശ്യം ഇല്ല.കൃത്യമായ ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും തടി കൂട്ടുവാനും കുറയ്ക്കുവാനും പറ്റും.
മാത്രമല്ല മരുന്നുകളും പ്രോട്ടീനുകളും കഴിക്കുന്ന ശരീരത്തിന നല്ലത് അല്ല എന്ന് എല്ലാവർക്കും നല്ലത് പോലെ അറിയുന്ന കാര്യമാണ്.പലപ്പോഴും സ്റ്റീറോയ്ഡ് പോലും കുത്തി വെക്കുന്നതായി നമ്മുക്ക് കാണാം.ഇങ്ങനെയൊക്കെ ചെയ്യുന്നത് വൻ അപകടതിലേക്കാണ് ചെന്നെത്തിക്കുന്നത്. ഹൃദയ സ്തംഭനം തൊട്ട് പല അപകടങ്ങളും ഇത് മൂലം സംഭവിക്കാം.നാലാൾ കാണാൻ വേണ്ടി നമ്മൾ മിനുക്കിയെടുത്ത ശരീരം നമ്മൾക്ക് തന്നെ പണി തരും.അവസാനം ഒരു കട്ടിലിൽ നമ്മുടെ ശിഷ്ട കാലം നമ്മൾ ചിലവഴിക്കേണ്ടി വരും അല്ലെങ്കിൽ  മരണം വരെ ഇതൊക്കെ കൊണ്ടെത്തിച്ചേക്കാം.
അപ്പോൾ ശരീരത്തിന് അപകടം സംഭവിക്കാതെ ഏങ്ങനെ ശരീരം പുഷ്ഠിച്ചെടുക്കാം എന്നാണ് നാം നോക്കേണ്ടത്.ശരീരം പുഷ്ഠിക്കുക എന്നതിൽ തടി കൂട്ടുന്നതും തടി കുറയ്ക്കുന്നത് പെടും.ചിലർക്ക് തടിയാണ് പ്രശ്നം എങ്കിൽ മറ്റ് ചിലർക്ക് തടി കുറഞ്ഞതാണ് പ്രശ്നം.ശരീരം മെലിഞ്ഞിരിക്കുന്ന കാരണം ഒരു ടീ ഷർട്ട് പോലും ധരിക്കാൻ പറ്റാത്തവർ ഉണ്ട്.ഇത്തരക്കാർ ടീ ഷർട്ട് ധരിച്ച് കഴിഞ്ഞാൽ അധികം മെലിഞ്ഞതായി കാണാം.മാത്രമല്ല വല്ല പരിപാടികളിലും പോയാൽ ശരീരം മെലിഞ്ഞത് കാരണം പല അഭിപ്രായങ്ങൾ കേൾക്കേണ്ടി വരുന്നു.
അമിത വണ്ണം ഉള്ളവരുടെയും അവസ്ഥ ഇത് തന്നെയാണ്.അവർക്ക് ഇഷ്ടപ്പെട്ട ഷർട്ട് ഒരു ഷോപ്പിൽ പോയി വാങ്ങാൻ നല്ല പ്രയാസമാണ്. ഈ രണ്ട് വിഭാഗക്കാരും എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.
ആരോഗ്യമാണ് നമ്മുടെ ആദ്യ ലക്ഷ്യം എന്ന് നാം മനസ്സിലാക്കിയല്ലോ .ദിവസവും ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക എന്നതാണ് മർമ പ്രധാനം.ജിമ്മിൽ പോകാൻ പറ്റുന്നവർ ഉണ്ടെങ്കിൽ അതായിരിക്കും കൂടുതൽ നല്ലത്.നല്ല ട്രെയിനർ ഉള്ള ജിമ്മിൽ തന്നെ പോകാൻ ശ്രമിക്കുക.ശരീരത്തിൻറെ ഓരോ അവയവങ്ങൾക്കും ഓടോ രീതിയിൽ ഉള്ള കളികളാണ് കളിക്കേണ്ടത്‌.ട്രെയിനറോട് നിങ്ങളുടെ ആവശ്യങ്ങൾ പറഞ്ഞാൽ വേണ്ടെ നിർദേശങ്ങൾ അദ്ദേഹം നൽകും.മുടങ്ങാതെ എല്ലാ ദിവസവും വ്യായാമം ചെയ്യാൻ ശ്രമിക്കുക.ഇനി ജിമ്മിൽ പോകാൻ സാമ്പത്തിക ശേഷി അല്ലെങ്കിൽ സമയം ഇല്ലത്തവർ വ്യായാമത്തെ കുറിച്ച് കൂടുതൽ വായിച്ച് അതിന് ശേഷം ചെയ്യുക.ദിവസവും രാവിലെ ഒരു മണിക്കൂറും വൈകുന്നേരം ഒരു മണിക്കൂറും വ്യായാമത്തിൽ ഏർപ്പെടുന്നത് ഏറ്റവും നല്ലതാണ്.
വ്യാമം കഴിഞ്ഞാൽ അടുത്തതായി ഉള്ളത് അത് പോലെതന്നെ പ്രധാനമാണ് ഒന്നാണ് ഭക്ഷണം.തടി വെക്കുവാനും തടി കുറയ്ക്കാനും പല തരം ഭക്ഷണം ഉണ്ട്.പ്രകൃതിദത്തമായ ഭക്ഷണമാണ് ഇതിൽ നല്ലത്.ഹോട്ടലുകളിൽ നിന്നും മറ്റും ലഭിക്കുന്ന ഫാസ്റ്റ്ഫുഡ് ശരീരത്തിന് ഹാണികരമാണ്.മാത്രമല്ല മിക്ക ഹോട്ടലുകളിലും പഴകിയ ഭക്ഷണങ്ങളാണ് വിളമ്പുന്നത്.ഓയിലാണെങ്കിൽ പിന്നെ പറയേണ്ടത് ഇല്ലല്ലോ.അത്യാവിഷം ഭക്ഷണം പുറത്ത് നിന്ന് കഴിക്കണം എന്നുണ്ടെങ്കിൽ നമ്മൾക്ക് പരിചയമുള്ള ഹോട്ടലിൽ നിന്ന് തന്നെ കഴിക്കാൻ ശ്രമിക്കുക.
പഴയ വർഗ്ഗങ്ങളും ധാന്യങ്ങളും നട്സുകളും കൂടുതലായി കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. മുട്ടയും പാലും ഇറച്ചിയും മീനും ഉൾപ്പെടുത്താൻ ശ്രമിക്കുക.എണ്ണയിൽ ചുട്ടെടുത്ത ഭക്ഷണ പദാർത്ഥങ്ങൾ ഉപേക്ഷിക്കുക.കൃത്യ സമയത്ത് തന്നെ ഭക്ഷനം കഴിക്കുക എന്നതും പ്രാധാന്യമുള്ള കാര്യമാണ്. 
 ശരീര ഭാരം കൂടാൻ പല മരുന്നുകളും വാങ്ങി കഴിക്കുന്നവരുണ്ട് , വലിയ ഒരു അപകടത്തിലേക്കാണ് നിങ്ങൾ ചെന്ന് ചാടുന്നത് എന്നോർത്താൽ നല്ലത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍