കുടവയർ കാരണവും പരിഹാരവും.


    ഇന്ന് പലരുടെയും ഒരു സൗന്ദര്യ പ്രശ്നമാണ് കുടവയർ എന്നത്.വൈദ്യ ശാസ്ത്രം അനുസരിച്ച് നമ്മുടെ വയറിന്റെ ചുറ്റളവ് പുരുഷന്മാരിൽ 40inch (102cm)-ലും സ്ത്രീകളിൽ 35inch(88cm)-ൽ കൂടുതലുമാണെങ്കിൽ കുടവയർ എന്ന് വിളിക്കാം (abdominal obesity).

കാരണങ്ങൾ

1.വ്യായാമം ഇല്ലായ്മ- പഴയ കാലത്തൊന്നും കുടവയറുള്ളവരെ കാണൽ അപൂർവ്വമാണ്.പക്ഷേ ഇന്ന് മേലനങ്ങിയുള്ള ശീലം കുറഞ്ഞപ്പോൾ പലരിലും വയർ പുറത്ത് ചാടാൻ തുടങ്ങി.

2.ഭക്ഷണ രീതി - ഇന്ന് നാം കൂടുതൽ കാർബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ( ബേക്കറി, കൂൾ ഡ്രംഗ്സ്...) ഭക്ഷണം കഴിക്കുന്നവരാണ്.നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന അതികമുള്ള കാർബോഹൈഡ്രേറ്റ് വയറിന് ചുറ്റും കൊഴുപ്പായി (fat) അടിഞ്ഞുകൂടുന്നു. ഇതാണ് കുടവയറായി നാം കാണുന്നത്.

3. മദ്യ പാനം
4.ജനിതക കാരണങ്ങൾ

പരിഹാരങ്ങൾ

1.എല്ലാ ദിവസവും വ്യായാമം ചെയ്യുക.
2.സന്തുലിതമായ ഭക്ഷണ രീതി

ഇതൊന്ന് ചെയ്ത് നോക്കൂ..

•ഇഞ്ചി ചെറുനാരങ്ങ മിശ്രിതം

ഒരു പാത്രത്തിൽ ഇഞ്ചി ചെറുതായി അരിഞ്ഞ് വെള്ളം ചേർത്ത് തിളപ്പിക്കുക , ശേഷം അതിലേക്ക് ഒരു ചെറുനാരങ്ങ നീര് ചേർക്കുക.ദിവസവും രാവിലെ ഇങ്ങനെ ചെയ്ത് കുടിക്കുക.വയർ കുറയുന്നതായി കാണാം.

•ജീരകം + ചെറുനാരങ്ങ

       ഒരു കപ്പ് വെള്ളത്തിൽ കുറച്ച് നല്ല ജീരകം (Cumin) ചേർത്ത് രാത്രി കുതിർക്കാൻ വെക്കുക.രാവിലെ ഈ വെള്ളം ജീരകത്തോട് കൂടി നന്നായി തിളപ്പിക്കുക.ശേഷം ഇതിലേക്ക് ഒരു ചെറുനാരങ്ങ നീര് ചേർക്കുക.ദിവസവും രാവിലെ ഭക്ഷണത്തിന് മുമ്പായി ഇങ്ങനെ ചെയ്ത് കുടിച്ചാൽ ഫലം ഉറപ്പാണ്.
ഇന്നത്തെ കാലത്ത് എല്ലാവരും തിരക്കിലാണ്.പരസ്പരം സംസാരിക്കാൻ പോലും സമയം ലഭിക്കാറില്ല.പലരും രാവിലെ ജോലിക്ക് പോകുന്നു , വൈകുന്നേരം തിരിച്ച് വരുന്നു ശേഷം ഉറങ്ങും വരെ മൊബൈൽ ഫോണിൽ സൈബർ ലോകത്ത് സഞ്ചരിക്കുന്നു.ഇതിനിടയിൽ ശരീരം ഒന്ന് അനങ്ങുന്ന പോലും ഇല്ല.നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് അമിത കൊഴുപ്പ് അടിഞ്ഞു കൂടുന്നു.ഇത് കുടവയർ കൂടാൻ കാരണമാകുന്നു.ഒരിക്കൽ വയർ വന്ന് കഴിഞ്ഞാൽ പിന്നീട് അത് കുറക്കാൻ ഒത്തിരി പാട് പെടേണ്ടി വരും.അത്കൊണ്ട് തന്നെ കുടവയർ ഇല്ലാതെ നോക്കലാണ് എളുപ്പമുള്ള കാര്യം.
കുടവയർ കുറക്കാൻ നമ്മൾ ആശ്രയിക്കുന്നത് ജിമ്മിൽ പോകുക എന്നതാണ് .വളരെ നല്ല കാര്യമാണ് ഇത് . ഇതിന്റെ കൂടെ തന്നെ ഭക്ഷണം കഴിക്കുന്നതിലും കൃത്യ നിഷ്ടത്ത കാണിക്കണം.കുടവയർ ഉള്ളവരിൽ പലരും പ്രഭാത ഭക്ഷണം കഴിക്കാത്തവരാണ്.പലർക്കും രാവിലെ എഴുന്നേൽക്കാൻ മടിയാണ്.അത്കൊണ്ട് തന്നെ കുടവയർ കൂടാൻ ഇത് കാരണമാകുന്നു.ജിമ്മിൽ പോകുന്നതോടു കൂടി ഭക്ഷണത്തിന്റെ കാര്യവും ശ്രദ്ധിച്ചാൽ എളുപ്പത്തിൽ തന്നെ കുടവയർ കുറക്കാൻ പറ്റും.ജിമ്മിൽ പോകുന്നവർ രാവിലെ തന്നെ പോവാൻ ശ്രമിക്കുക.എന്നാൽ പ്രഭാത ഭക്ഷണം കഴിക്കാൻ പറ്റും അത് പോലെ തന്നെ ശരീരം ഒന്ന് കൂടി ഉഷാറാവും.
അമിത വണ്ണം വരുന്നതിന്റെ ആദ്യ ലക്ഷണം കുടവയറാണ് എന്ന് പറയുന്നതിൽ തെറ്റില്ല.ജനിതക പരമായി ചിലർക്ക് അമിത വണ്ണം വരാറുണ്ട് .ചിലർക്ക് വരുന്നത് ഭക്ഷണം കൊണ്ടാണ്.വീട്ടിൽ നിന്നും ഭക്ഷണ കഴിക്കാതെ പുറത്ത് നിന്നും പോയിട്ട് ശരീരത്തിന്  ഹാനികരമായ പലതും കഴിക്കുന്നത് കൊണ്ട് തന്നെ അമിത വണ്ണം വരാൻ കാരണമാകുന്നു.       
 ഓർക്കുക... കുടവയർ എന്നത് ഒരു സൗന്ദര്യ പ്രശ്നം മാത്രമല്ല പല രോഗങ്ങളുടെയും താക്കോലും കൂടിയാണ്.രോഗം വരുന്നത് തടയുക എന്നതാണ് ആദ്യ പ്രതിരോധം .രോഗം തടയണം എങ്കിൽ അതിന്റെ വഴികൾ അടക്കണം.കുടവയറും അമിതവണ്ണവും രോഗത്തിലേക്കുളള ഒരു വഴിയാണ്.ആർക്കും ഇത് അറിയാഞ്ഞിട്ടല്ല.എന്നാലും ശരീരം അനങ്ങുന്ന ഒരു പണിയും ഇത്തരക്കാർ ചെയ്യില്ല.ആരോഗ്യമുളള ശരീരം ഉണ്ടെങ്കിലേ ആരോഗ്യമുളള മനസ്സ് ഉണ്ടാവുകയുള്ളൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍