കൊറോണ പരിശോധന ഇനി സ്വകാര്യ ലാബിലും, ഫീസ് ?

             ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ജനീവയിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞത് "കോവിഡ് 19 നുമായി ബന്ധപ്പെട്ട് എല്ലാ രാജ്യങ്ങൾക്കും ഞങ്ങൾക്ക് ലളിതമായ ഒരു സന്ദേശം മാത്രമാണ് നൽകാനുള്ളത് - പരിശോധിക്കുക, പരിശോധിക്കുക, പരിശോധിക്കുക.
            ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ സർക്കാർ ലാബുകളിൽ കൊറോണ വൈറസ് ബാധ പരിശോധിക്കാനുള്ള പരിമിതി മുന്നിൽ കണ്ട് പല സ്വകാര്യ ലാബുകളും പ്രൊപ്പോസൽ അയച്ചിരുന്നു.
             ഇത് സംബന്ധിച്ച് ശനിയാഴ്ച കേന്ദ്ര സർകാർ സ്വകാര്യ ലാബുകൾക്കും കോവിഡ് 19 പരിശോധിക്കാൻ അംഗീകാരം നൽകിയിരുന്നു.
            RNA വൈറസിനുള്ള റിയൽ ടൈം പി. സി.ആർ ചെയ്യാൻ NABL അക്രഡിറ്റേഷനുളള  ലാബുകളിൽ മാത്രമാണ് ഇത്തരത്തിൽ പരിശോധന നടത്താനുള്ള അനുമതി ഉള്ളത്.
            കോവിഡ് 19 പരിശോധന നടത്താൻ  ഡോക്ടറുടെ കുറിപ്പ് നിർബന്ധമാണ്. .അത് പോലെതന്നെ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതിരിക്കാൻ സാമ്പിൾ വീട്ടിൽ വന്ന് ശേഖരിക്കണമെന്നും  പറയുന്നുണ്ട്.

ഫീസ്

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അംഗീകരിച്ചിട്ടുള്ള ഫീസ് ₹4500 രൂപയാണ്.1500 രൂപ സ്ക്രീനിംഗ് ടെസ്റ്റിനു 3000 കൺഫർമേഷൻ ടെസ്റ്റിനും.ഡോ.ലാൽസ് പാത്ത് ലാബ്സ്,എസ്.അർ. എൽ ഡയഗ്നോസ്റ്റിക്സ്,മെട്രോ പോളിസ് തുടങ്ങിയ നിരവധി ലാബുകളാണ്  സർക്കാറിനോട് ആവശ്യം ഉന്നയിച്ചത്.

Post a comment

0 Comments