കൊറോണ ബാധിതർക്ക് സഹായസ്ഥവുമായി റൊണോൾഡോയും മെസ്സിയും മറ്റു കായിക താരങ്ങളും.

           കൊറോണ വൈറസ് ലോകത്ത് നാശം വിതച്ച് കൊണ്ടിരിക്കുമ്പോൾ രോഗ ബാതിധർക്ക് സഹായവുമായി നിരവധി കായിക താരങ്ങൾ രംഗത്തുവന്നു.
ബാഴ്സലോണ താരം മെസ്സി 1M യൂറോ സഹായമായി നൽകി.ഇത് രോഗ ബാധിതരെ ചികിത്സിക്കുന്നതിനും  COVID19 ഗവേഷണത്തിനുമായി ഉപയോഗപ്പെടുത്തുമെന്ന് ക്ലിനിക് ബാർസ റിപ്പോർട്ട് ചെയ്തു.
പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയ 1M യൂറോ ലിസ്ബണിലെയും പോർട്ടോയിലെയും രണ്ട് ഹോസ്പിറ്റലുകളിൽ ഇന്റെൻസിവ് കെയർ യൂണറ്റിന് ഉപയോഗിക്കും.
ടെന്നിസ് ഇതിഹാസം റോജർ ഫെഡററും കൊറോണ ബാധിതരെ സഹായിക്കാൻ 1M  ഡോളർ വാഗ്ദാനം ചെയ്തു.
ഇവർക്ക് പുറമെ മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗാർഡിയോള ,ബയേൺ മ്യൂണിക് താരം ലെവണ്ടോസ്കി എന്നിവരും 1M യൂറോ നൽകി.
               ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി,ഗൗതം ഗംഭീർ എന്നിവർ 50 ലക്ഷം വീതം നൽകി. പത്താൻ സഹോദരങ്ങളായ ഇർഫാൻ പത്താനും  യുസുഫ് പത്താനും ചേർന്ന് COVID 19  ബാധിതർക്കായി 4000 മാസ്ക് വിതരണം ചെയ്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍