ദിവസവും എത്ര ലിറ്റർ വെള്ളം കുടിക്കണം ?


      
നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് വെള്ളം.കുടിക്കാൻ,കുളിക്കാൻ,അലക്കാൻ, കാർഷിക ആവശ്യം തുടങ്ങിയവയാണ് വെള്ളത്തിന്റെ ഉപയോഗം. കുടി വെള്ളത്തിന്റെ ഉപയോഗത്തെ കുറിച്ചാണ് ഞാൻ ഇവിടെ പ്രതിപാദിക്കുന്നത്. 

വെള്ളം

നിറമോ മണമോ ഇല്ലാത്ത ഭൂമിയിൽ കാണപ്പെടുന്ന ഒരു വസ്തുവാണ് വെള്ളം.പുഴയിലും കടലിലും ദ്രാവക രൂപത്തിൽ വെള്ളം കാണപ്പെടുന്നു. ഐസ് രൂപത്തിലും നീരാവി രൂപത്തിലും വെള്ളം കാണപ്പെടുന്നു.

വെള്ളത്തിന്റെ പ്രാധാന്യം

മനുഷ്യ ശരീരത്തിൽ ഏറ്റവും ആവശ്യമായ ഒന്നാണ് വെള്ളം.ശരീരത്തിൻറെ കോശം മുതൽ അവയവങ്ങളിൽ വരെ വെള്ളം കാണപ്പെടുന്നു.ശരീര ഭാരത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും വെള്ളമാണ്.കൂടുതൽ വെള്ളവും കോശത്തിന്റെ അകത്ത് കാണപ്പെടുന്നു.ബാക്കിയുള്ളവ കോശത്തിന്റെ പുറത്തും അഥവാ രക്ത കുഴലുകളിലും രണ്ട് കോശത്തിന്റെ ഇടയിലുള്ള സ്ഥലങ്ങളിലും കാണപ്പെടുന്നു.

വെള്ളത്തിന്റെ  പ്രവർത്തനങ്ങൾ

•പോഷകങ്ങളും ആവിഷ്യമില്ലാത്ത വസ്തുക്കളും വലിച്ചു കൊണ്ട് പോകുന്നു.
•ശരീര ഊഷ്മാവ് നിയന്ത്രിക്കുന്നു - പുറത്തെ ഊഷ്മാവുമായി ബന്ധപ്പെടുത്തി ശരീരത്തിനകത്തെ ഊഷ്മാവ് വെള്ളം നിയന്ത്രിക്കുന്നു.വിയർപ്പ് ഇതിൽ സുപ്രധാന പങ്ക് വഹിക്കുന്നു.
•വെള്ളത്തിന്റെ ലഭ്യത തലച്ചോറിന്റെ പ്രവർത്തനത്തിനും വളർച്ചയ്ക്കും അത്യാവിഷമാണ്.
•അസ്ഥികളിലെ ജോയിന്റുകളിൽ ലൂബ്രിക്യാൻറ് ആയി പ്രവർത്തിക്കുന്നു.- വെള്ളം സൈനോവിയൽ ഫ്ളൂയിടിന്റെ ഉത്പാദനത്തെ സഹായിക്കുന്നു.
•നമ്മുടെ ശരീരത്തിൽ നടക്കുന്ന രാസ് പ്രവർത്തനങ്ങളിൽ വെള്ളം അത്യാവിഷമാണ്.
•ഉമിനീരിന്റെ ഉത്പാദനം - പല്ലിന്റെ ആദ്യ പ്രതിരോധ പ്രവർത്തനം ഉമിനീരിൽ നിന്നാണ്.ഉമിനീരിന്റെ 99% വെള്ളമാണ്.വരണ്ട വായ പല രോഗങ്ങൾക്കും കാരണമാകും.
•മല ബന്ധത്തെ തടയുന്നു - ആഴ്ചയിൽ മൂന്നിൽ താഴെ പ്രാവിശ്യം പുറത്ത് പോകുന്നതിനെയാണ് മല ബന്ധം എന്ന് പറയുന്നത്.മലം വരണ്ട നിലയിൽ കാണപ്പെടുന്നു.അത് പോലെ തന്നെ മലം പുറത്ത് പോകുമ്പോൾ വേദന അനുഭവപ്പെടുന്നു.വെള്ളം കുടിക്കുന്നത് മലത്തെ മൃതുലമാക്കുന്നു.
•രക്ത ചംക്രമണം കൂട്ടുന്നു -  രക്തത്തിലെ 92% വെള്ളമാണ്.
•കൂടുതൽ വെള്ളം കുടിക്കുന്നത് വൃക്കയിൽ കാണപ്പെടുന്ന കല്ലുകളെ പൊടിക്കാൻ സഹഹിക്കുന്നു.
•ക്ഷീണം അകറ്റുന്നു,തൊലികളിൽ കാണപ്പെടുന്ന രോഗങ്ങൾക്ക് വെള്ളം കുടിക്കുന്നത് പെട്ടെന്ന് മാറി കിട്ടാൻ നല്ലതാണ്.

നിർജ്ജലീകരണം

ശരീരത്തിൽ നിന്നും അമിതമായി വെള്ളം നഷ്ടപ്പെടുന്ന അവസ്ഥയാണ് നിർജ്ജലീകരണം.മൂത്രം ,വിയർപ്പ്,ശ്വസനം ഇവയിലൂടെയാണ് വെള്ളം നഷ്ടപ്പെടുന്നത്.


ലക്ഷണങ്ങൾ

ദാഹം,വരണ്ട വായ,ക്ഷീണം,മൂത്രത്തിലെ നിര വ്യത്യാസം.

ദിവസവും എത്ര ലിറ്റർ വെള്ളം കുടിക്കണം...?

ശരീരത്തിൽ വെള്ളത്തിന്റെ അളവ് നിയന്ത്രിക്കാൻ ആരോഗ്യ ശരീര അത്യാവിശമാണ്.ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞാൽ തലച്ചോർ തിരിച്ചറിയുകയും ദാഹം അനുഭവപ്പെടുകയും ചെയ്യും.നമ്മൾ കുടിക്കുന്ന വിവിധ തരം പദാർത്ഥങ്ങളിൽ നിന്നാണ് നമ്മുടെ ശരീരത്തിന് ആവിഷ്യമായ‌ വെള്ളം ലഭിക്കുന്നത്.ഭക്ഷണത്തിലൂടെയും ചെറിയ അളവിൽ വെള്ളം ലഭിക്കുന്നു.
വെള്ളത്തിന്റെ ആവിഷ്യം വയസ്സ്,ശരീരത്തിൻറെ അളവ്,ജീവിക്കുന്ന ചുറ്റുപാട് എന്നിവ ആശ്രയിച്ചിരിക്കും.തണുത്ത പ്രദേശത്ത് ജീവിക്കുന്നവർക്ക് ചൂടുള്ള പ്രദേശത്ത് ജീവിക്കുന്നവരേക്കാൾ കുറച്ച് വെള്ള കുടിച്ചാൽ മതിയാകും.
ആരോഗ്യ പ്രവർത്തകർ പറയുന്നത് ദിവസവും 8 ഔൺസ് വെള്ളം കുടിക്കണം എന്നാണ്.രണ്ട് ലിറ്ററോളം വരും ഇത്.


വെള്ളത്തെ കുറിച്ച് കൂടുതൽ

    Density :997kg/m^3

    B.P.         :100°C

    M.P.        :0°C

    Formula:H2O

    IUPAC ID:Water,oxidane.

വെള്ളത്തിന്റെ ഉപയോഗവും നമ്മുടെ നിത്യ ജീവിതത്തിൽ ദിവസവും എത്ര ലിറ്റർ വെള്ളം കുടിക്കണം എന്നും നാം മനസ്സിലാക്കി.ഭൂമിയുടെ മൂന്നിൽ രണ്ട് ഭാഗവും വെള്ളമാണ് എന്ന് നാം ചെറിയ ക്ലാസ്സിൽ തന്നെ പഠിച്ചിട്ടുള്ളതാണ് .പക്ഷേ ശുദ്ധമായ കുടിവെള്ളം വളരെ കുറച്ച് അളവിലെ ലഭ്യമുള്ളൂ.ബാക്കിയുള്ളവ കടലിലും പുഴയിലുമായാണ്  കാണപ്പെടുന്നത്. മഞ്ഞ് പാളികൾ ഉരുകിയും വെള്ളമായി തീരുന്നു.പക്ഷേ കടൽ വെള്ളം അല്ലെങ്കിൽ പുഴ വെള്ളം നമ്മുക്ക് നേരിട്ട് കുടിക്കാൻ പറ്റുന്ന രൂപത്തിൽ അല്ല.
ലോക ജനസംഖ്യാ കണക്കും കുടി വെള്ളത്തിന്റെ കണക്കും വെച്ച് നോക്കുകയാണെങ്കിൽ വെള്ളത്തിന്റെ ലഭ്യത കുറവ് നമ്മുക്ക് മനസ്സിലാകും.ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ കടൽ വെള്ളം മറ്റു ഉപയോഗങ്ങൾകായി ഉപയോഗിക്കൽ പൊതുവെ കുറവാണ്.
പലരും അമിതമായാണ് വെള്ളം ഉപയോഗിക്കുന്നത്.അലക്കാനും പാത്രം കഴുകാനും ഉപയോഗിക്കുന്ന വെള്ളത്തിന്റെ കണക്ക് ഇല്ല.കുറച്ച് വെള്ളം വേണ്ടിടത്ത് ഒത്തിരി വെള്ളമാണ് ചെലവാക്കുന്നത്.ഇതൊക്കെ വെള്ളത്തിന്റെ ദൗർലഭ്യത്തിന് കാരണമാകുന്നു.നമ്മൾ ഒരാളെ കണക്ക് വെച്ച് നോക്കിയാൽ തന്നെ അറിയാം എത്ര വെള്ളം അമിതമായി ചെലവാക്കി എന്ന്.
ഒരു ഭാഗത്ത് വെള്ളം അമിതമായി ഉപയോഗിക്കുമ്പോൾ മറു ഭാഗത്ത് കുടിക്കാൻ ഒരു തുള്ളി വെള്ളത്തിന് വേണ്ടി വരി നൽകുന്ന കാഴ്ചയാണ് നാം കാണുന്നത്.ഒരു പക്ഷെ നമ്മുടെ അമിത ഉപയോഗം കുറച്ചിരുന്നുവെങ്കിൽ അവർക്ക് കുടിക്കാനെങ്കിലും വെള്ളം ലഭിക്കുമായിരുന്നു.വെള്ളത്തിന്റെ കന്നാസുമായി ചുട്ട് പൊള്ളുന്ന വെയിലത്ത് നിൽക്കുന്ന ആഫ്രിക്കൻ കുട്ടികളുടെ ദയനീയ കാഴ്ചകൾ നാം പലപ്പോഴും ദൃശ്യ മാധ്യമങ്ങൾ വഴി നാം കണ്ടവരാണ്.വെള്ളം ഇങ്ങനെ അമിതമായി ചെലവാക്കുംബോൾ ഒരു വേള ഈ പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം മനസ്സിൽ ഓർത്താൽ അമിതമായി വെള്ളം ഉപയോഗിക്കാനുള്ള മനസ്സ് വരില്ല.
പ്രശസ്തരായ നിരവധി ചിന്തകന്മാർ പറഞ്ഞത് ഇനിയൊരു മൂന്നാം ലോക മഹാ യുദ്ധം ഉണ്ടെങ്കിൽ അത് വെള്ളത്തിന് വേണ്ടി ആയിരിക്കും എന്നാണ്.പറഞ്ഞത് പോലെ തന്നെ ആ ഒരു അവസ്ഥയിലേക്കാണ് ലോകത്തിന്റെ ഇപ്പോഴുത്തെ പോക്ക്.
വെള്ളത്തിന്റെ ഉപയോഗത്തെ കുറിച്ച് പ്രവാചകൻ മുഹമ്മദ് നബിയുടെ ഒരു വാക്ക് ഇവിടെ പ്രസക്തമാണ് "ഒരു പുഴയുടെ വക്കിൽ നിന്നാണ് നിങ്ങൾ വുളൂഅ് ചെയ്യുന്നത് എങ്കിൽ പോലും വെള്ളം അമിതമായി ചിലവഴിക്കരുത്" .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍