കരിഞ്ചീരകത്തിന്റെ ഔഷധ ഗുണങ്ങൾ

      പ്രാചീന കാലം തൊട്ടെ മനുഷ്യൻ ഉപയോഗിക്കുന്ന അത്ഭുത സിദ്ദിയുള്ള ഒരു ഔഷധമാണ് കരിഞ്ചീരകം.ആയുർവേദ, സിദ്ധ,യുനാനി തുടങ്ങി പരമ്പരാഗത വൈദ്യ ശാസ്ത്രത്തിൽ വളരെയധികം പ്രശസ്തിയുണ്ട് ഇതിന്.പല രോഗത്തിനും ഉപയോഗപ്രദമായത്  കൊണ്ട് തന്നെ ഉപയോഗത്തിൽ മുൻ നിരയിലുളള ഔഷധ സസ്യം കൂടിയാണ് കരിഞ്ചീരകം.
ഇസ്ലാമിക പരമായി വളരെയധികം ഔഷധ മൂല്യമുള്ള മരുന്നായാണ്  കരിഞ്ചീരകത്തെ വിശേഷിപ്പിക്കുന്നത്.അറബികൾ ഇതിനെ വിളിക്കുന്നത് തന്നെ "ഹബ്ബാതുൽ ബറകാഹ്" എന്നാണ്; അർത്ഥം- അനുഗ്രഹത്തിന്റെ വിത്ത് (The seed of blessing ).

                SCIENTIFIC NAME: Nigella sativa
                FAMILY.                   : Ranunculaceae

     കരിഞ്ചീരകത്തിന്റെ ചരിത്രത്തിലേക് തിരിഞ്ഞു നോക്കുകയാണെങ്കിൽ കാലങ്ങളോളമായി തലവേദന, പല്ല് വേദന,മൂക്കൊലിപ്പ് ,ദഹന സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയ്ക്ക് ഉപയോഗിച്ച് പോരുന്നുണ്ട്. ഇന്ന് കരിഞ്ചീരകത്തിന്റെ ഔഷധ ഗുണത്തെ കുറിച്ച് പല പഠനങ്ങളും നടക്കുന്നുണ്ട്.ആസ്ത്മ,പ്രമേഹം,പ്രഷർ,അമിത വണ്ണം ,തൊണ്ട വേദന എന്നീ രോഗങ്ങൾക്ക് കരിഞ്ചീരകം ഫലപ്രദമാണ്.
ഇതിൽ അടങ്ങിയിട്ടുള്ള രാസ ഘടകങ്ങളാണ് പല രോഗത്തിനും ഉപയോഗ പ്രദമാവാൻ കാരണം.ഇതിൽ തൈമോക്വിനോൺ ആണ് പ്രധാന ഘടകം .തൈമോ ഹൈഡ്രോ ക്വിനോൺ,അനീതോൾ,കാർവികോൾ,ടെർപീനോൾ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.

ഔഷധ ഗുണങ്ങൾ

      വൈദ്യ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന " ഹിപ്പോ ക്രാറ്റസ് " മുതൽ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിതാവ് എന്നറിപ്പെടുന്ന "അവിസെന്ന "വരെയുളള പലരും ശുപാർശ ചെയ്ത ഒരു ഔഷധസസ്യമാണ് കരിഞ്ചീരകം എന്നുള്ളത്. ആവിസെന്ന തന്റെ പുസ്തകത്തിലും കരിഞ്ചീരകത്തെ പ്രതിബാധിച്ചിട്ടുണ്ട്.
ആസ്ത്മ

         നാം പലപ്പോഴും കേൾക്കുന്ന ഒരു രോഗമാണ് ആസ്ത്മ, ശ്വാസ കോശ നാളിയുടെ ചുരുക്കം അല്ലെങ്കിൽ നീർവീകമോ മൂലം ശ്വാസം കിട്ടാതെ വരുന്ന അവസ്ഥയാണ് ആസ്ത്മ എന്ന് പറയുന്നത്. അലർജിയാണ് ആസ്ത്മ ഉണ്ടാവാൻ കാരണം. വലിവ്, കിതപ്പ്,വരണ്ട ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുള്ള ലിനോലിക്,ഗാമ ലിനോലിക് ആസിഡുകൾ അലർജി ഇല്ലാതാക്കുന്നു.അത് പോലെതന്നെ ഇതിൽ അടങ്ങിയിട്ടുള്ള വേറൊരു രാസ ഘടകമാണ് നിഗല്ലോൺ സ്‌മോഹി പ്രീപിനോണ് (Nigellon semohiprepenon) ഇവ ഹിസ്റ്റമൈന്റെ ഉത്പാദനം കുറയ്ക്കുന്നതോടപ്പം തന്നെ വായു സഞ്ചാരം എളുപ്പത്തിലാക്കുന്നു.
           

രക്ത സമ്മർദ്ദം നിയന്ത്രിക്കുന്നു.

             രക്തം കുഴലുകളിലൂടെ  (blood vessels)സഞ്ചരിക്കുമ്പോൾ അതിന്റെ ഭിത്തികളിൽ (walls of blood vessels) ഉണ്ടാക്കുന്ന സമ്മർദ്ദത്തെയാണ് രക്ത സമ്മർദ്ദം എന്ന് പറയുന്നത്. കരിഞ്ചീരകം രക്ത സമ്മർദ്ദത്തെ നിയന്ത്രിക്കുന്നത് എങ്ങനെയാണ് എന്നുള്ളതിന്റെ പഠനം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്.സാധാരണയായി നാം രക്ത സമ്മർദ്ദത്തെ നിയന്ത്രിക്കാൻ കഴിക്കാറുളള കാൽസിയം ചാനൽ ബ്ലോക്കറിനെ പോലെ തന്നെ കരിഞ്ചീരകം രക്ത കുഴലുകളെ വികസിപ്പിക്കുന്നു.ഇത് മൂലം രക്തം സഞ്ചരിക്കുമ്പോഴുണ്ടാകുന്ന സമ്മർദ്ദം കുറയുന്നു.കരിഞ്ചീരകം ഹൃദയത്തിന്റെ പ്രവർത്തനത്തെ സഹായിക്കുന്നു എന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡും പോളി ഫീനോൾസും ഫൈബറുകളും രക്ത സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
കരിഞ്ചീരകം ഹൃദയത്തെ നല്ല നിലയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു എന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

          ജീവികളുടെ കോശ ഭിത്തികളിലും(cell wall) ശരീര കലകളിലും(Tissue) കാണപ്പെടുന്ന ഒരു തരം കൊഴുപ്പിനെയാണ്(Fat) കൊളസ്ട്രോൾ എന്ന് പറയുന്നത്.ഇവയുടെ സ്വഭാവം അനുസരിച്ച് നല്ല കൊളസ്ട്രോളും(HDL-High Density Lipoprotein) ചീത്ത കൊളസ്ട്രോളും (LDL- Low Density Lipoprotein)ഉണ്ട്.രക്തത്തിൽ ഇവയുടെ അളവ് കൂടുന്നതും കുറയുന്നതും പല രോഗങ്ങൾക്കും കാരണമാകാറുണ്ട്.
എൽ. ഡി. എൽ രക്തത്തിൽ അധികമായാൽ അവ രക്ത ധമനികളുടെ ആന്തരിക പാളികളിൽ അടിഞ്ഞു കൂടുകയും ഉൾവ്യാപ്തി കുറക്കുകയും ചെയ്യുന്നു.ഇത് രക്ത സഞ്ചാരത്തെ ദുഷ്കരമാക്കുന്നത് മൂലം  ഹൃദയാഘാതം അടക്കമുള്ള പല രോഗങ്ങൾക്കും കാരണമാകാറുണ്ട്.
കരിഞ്ചീരകം ചീത്ത കൊളസ്ട്രോളായ എൽ. ‌‍ഡി.എല്ലിനെ കുറക്കുകയും നല്ല കൊളസ്ട്രോളായ എച്.ഡി.എല്ലിന്റെ അളവിനെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
നല്ല കൊളസ്ട്രോളായഎച്.ഡി.എല്ലിന്റെ സാധാരണ നില എന്ന് പറയുന്നത് പുരുഷന്മാരിൽ ഒരു ഡെസി ലിറ്ററിൽ 40-50 മില്ലി ഗ്രാം സ്ത്രീകളിൽ 50-60 മില്ലി ഗ്രാം.
ചീത്ത കൊളസ്ട്രോൾ എൽ.ഡി.എൽ സ്ത്രീകളിലും പുരുഷന്മാരിലും ഒരു ഡസി ലീറ്ററിൽ 100മില്ലി ഗ്രാമിന് കുറയുന്നതാണ് അഭികാമ്യം.

വയറിലെ അൾസറിനെ തടയുന്നു.

       ആമാശയത്തിലും യിചെറുകുടലിലുമായി  കാണപ്പെടുന്ന വ്രണങ്ങൾ അല്ലെങ്കിൽ വിള്ളലുകളെയാണ് അൾസർ എന്ന് പറയുന്നത്.വയറു വേദന തന്നെയാണ് അൾസറിന്റെ പ്രധാന ലക്ഷണം.
കരിഞ്ചീരകം വയറ്റിലെ അൽസറിനെ (Stomach ulcer)  തടയുന്നതിന് ഉത്തമമായ ഔഷധം കൂടിയാണ്.

അമിത ഭാരം കുറക്കുന്നു.

      ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് അമിത ഭാരം എന്നുള്ളത്.മനുഷ്യൻ ഇന്റർനെറ്റിന് അടിമപെട്ടത് മുതൽ നാം കൂടുതൽ കേൾക്കുന്ന ഒരു കാര്യമാണ് അനിത ഭാരം(Over Weight).മേലനങ്ങിയുള്ള പണികൾ കുറഞ്ഞപ്പോൾ അമിത ഭാരം നമ്മെ വേട്ടയാടാൻ തുടങ്ങി.ഓർക്കുക അമിത ഭാരം പല രോഗങ്ങൾക്കും താക്കോൽ കൂടിയാണ്.കരിഞ്ചീരകം തേനും ഒന്നിച്ച
 കഴിക്കുന്നത് അമിത ഭാരത്തെ തടയാൻ സഹായിക്കുന്നു.

                      ഇവ കൂടാതെ ഇനിയും ഒട്ടേറെയുണ്ട് കരിഞ്ചീരത്തിന്റെ  ഔഷധ ഗുണങ്ങൾ.കാൻസർ,ചർമ്മ രോഗങ്ങൾ,പ്രമേഹം തുടങ്ങിയങ്ങിയവയ്ക്കെല്ലാം കരിഞ്ചീരകം ഫലപ്രദമാണ് .


                

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍