അറിയണം ഈന്തപ്പഴം കൊണ്ട് നോമ്പ് തുറക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

     ഇഫ്താർ വിഭവങ്ങളിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് ഈന്തപ്പഴം .നബി തിരുമേനി (സ) പറഞ്ഞു:നോമ്പ്കാരൻ ഈന്തപ്പഴം കൊണ്ട് നോമ്പ് തുറക്കട്ടെ ;ഈന്തപ്പഴം കിട്ടിയില്ല എങ്കിൽ വെള്ളം കൊണ്ടാവട്ടെ.
ഈ ഒരറ്റ ഹദീസിൽ നിന്ന് തന്നെ ഈന്തപ്പഴത്തിന്റെ പുണ്യവും പ്രാധാന്യവും നമുക്ക് മനസ്സിലാക്കാം. ഖുർആനിൽ 20 ലേറെ പ്രാവിശ്യം ഈന്തപ്പഴത്തിനെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.മാത്രമല്ല ഒരു കുട്ടി ജനിച്ചാൽ ആ കുട്ടിയുടെ വായയിലേക്ക് ആദ്യം ഈന്തപ്പഴം തൊട്ടു കൊടുക്കൽ സുന്നത്തായ കാര്യമാണ്.അറബിയിൽ ഇതിന് "താഹ്നീഖ്" എന്ന് പറയും.
മേൽ പറഞ്ഞ 2 കാര്യങ്ങളിലും ഈന്തപ്പഴം കൊണ്ട് തുടങ്ങാൻ കൽപിച്ചതിൽ ആരോഗ്യ പരമായ ഒരുപാട് രഹസ്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട് നാരുകൾ(fiber),ഷുഗർ, ധാതുക്കൾ (Minerals),പോഷകങ്ങൾ , വിറ്റാമിൻ സി ഇവയൊക്കെ അടങ്ങിയിട്ടുള്ള ഒരമൂല്യ ഔഷധമാണ് ഈന്തപ്പഴം.
പ്രഭാതം മുതൽ പ്രദോഷം വരെ അന്ന പാനീയങ്ങൾ ഒഴിവാക്കി നിൽക്കുന്നതിനെയാണ് നോമ്പ് എന്ന് സാധാരണ പറയാറുള്ളത് .ഇത്രയും സമയം നിരാഹാരനായി ഇരിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ ഊർജ്ജം (Energy) നഷ്ടപ്പെടാൻ സാധ്യതയുണ്ട്.ഈന്തപ്പഴം എന്നുള്ളത് ഊർജത്തിന്റെ ഒരു കലവറയാണ്. ഈന്തപ്പഴം കൊണ്ട് നോമ്പ് തുറക്കുമ്പോൾ നമ്മുടെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണ നിലയിലേക്ക് എത്തുകയും നമ്മുക്ക് ആവിശ്യമായ എനർജി ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.സാധാരണ നിലയിൽ നോമ്പ് പിടിക്കുന്ന സമയത്ത് ഗ്ലൂക്കോസിന്റെ അളവ് കുറയും. അത് കൊണ്ടാണ് ക്ഷീണം അനുഭവപെടുന്നത്.നോമ്പ് തുറക്കുമ്പോൾ ഭക്ഷണം വാരി വലിച്ച് കഴിക്കുന്നവരാണ് പലരും ;  ഭക്ഷണം ദഹിക്കാനും ഈന്തപ്പഴം സഹായിക്കുന്നു.
ഇവ കൂടാതെ ഇനിയും ഒട്ടേറെയുണ്ട് ഈന്തപ്പഴത്തിൽ ഔഷധ ഗുണങ്ങൾ.

ഹൃദയത്തിന്റെ ആരോഗ്യം കാത്ത് സൂക്ഷിക്കുന്നു.

ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള നാരുകളും  പൊട്ടാസിയവും ഹൃദയാഘാതം പോലുള്ള രോഗങ്ങളെ തടയുന്നു. നമുക്കറിയാം കൊളസ്ട്രോൾ പല ഹൃദയ രോഗങ്ങൾക്കും ഓർ കാരണമാണ്. ദിവസവും ഈന്തപ്പഴം കഴിയ്ക്കുന്നത് നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ (LDL-Low Density Lipoprotein) അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

അസ്ഥികൾക് ആരോഗ്യവും ഉറപ്പും നൽകുന്നു.

മുകളിൽ പറഞ്ഞത് പോലെ ധാരാളം ധാതുക്കൾ അടങ്ങിയിട്ടുള്ള ഒരു പഴമാണ് ഈന്തപ്പഴം . സെലീനിയം,മാങ്കനീസ്, ,കോപ്പർ,മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ നമ്മുടെ അസ്ഥി വളർച്ചയ്ക്കും ഉറപ്പിനും ആരോഗ്യത്തിനും സഹായിക്കുന്നു.

മലബന്ധം അകറ്റുന്നു.

മലം ഉറച്ച് കട്ടിയായി സാധാരണം നിലയിൽ പോവതിരുക്കുന്നതിനെയാണ് മലബന്ധം എന്ന് പറയുന്നത്.ഇതിന് പരിഹാരമായി ആദ്യം പറയുന്നത് നാരുകൾ (Fiber) അടങ്ങിയ ഭക്ഷണം കഴിക്കുക എന്നതാണ്.ഈന്തപ്പഴത്തിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ദിവസവും കഴിക്കുന്നത് മലബന്ധത്തിന്  പരിഹാരമാണ്.

തലച്ചോറിന്റെ പ്രവത്തനത്തെ ഉത്തേജിപ്പിക്കുന്നു.

ഈന്തപ്പഴത്തിൽ ധാരാളം ധാതുക്കളും ഷുഗറും വിറ്റാമിനുകളും അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ തലച്ചോറിന്റെ പ്രവർത്തനത്തെ സഹായിക്കുകയും നമ്മുക്ക് മൊത്തത്തിൽ ഒരു ഉണർച്ച നൽകുകയും ചെയ്യുന്നു.

പ്രസവ സംബന്ധമായ പരിഹാരങ്ങൾക്കും ഈന്തപ്പഴം.

യൂണിവഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി 69 സ്ത്രീകളിൽ ഒരു വർഷം നടത്തിയ പഠനങ്ങളിൽ പറയുന്നത് ഡെലിവറിക്ക് മുമ്പുള്ള അവസാന 4 ആഴ്‍ച്ച ദിവസവും 6 ഈന്തപ്പഴം കഴിയ്ക്കുന്നത് എളുപ്പത്തിൽ പ്രസവിക്കാൻ സഹായിക്കുന്നു.ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള ഉത്തേജകങ്ങൾ ഗർഭാശയത്തിന്റെ മസിലുകൾക്ക് ബലം നൽകുന്നു. ഇത് ഗർഭാശയം(Uterus) വികസിക്കാനും രക്തസ്രാവം(Bleeding) കുറയ്ക്കാനും സഹായിക്കുന്നു.

അനീമിയ അകറ്റാം.

ചുവന്ന രക്ത കോശങ്ങളുടെ (RBC -Red Blood Cell) അളവ് കുറയുന്നതാണ് അനീമിയ എന്ന് പറയുന്നത്.ശരീരത്തിന് ആവിശ്യമായ  അയണുകളുടെ (Iron) ലഭ്യത ഇല്ലായ്മയാണ് ഇതിന് കാരണം.ഈന്തപ്പഴത്തിൽ ധാരാളം അയണുകൾ അടങ്ങിയിട്ടുണ്ട്.ദിവസവും ഈന്തപ്പഴം കഴിയ്ക്കുന്നത് രക്തത്തിൽ അയണുകളുടെ അളവ് വർദ്ധിപ്പിക്കുകയും ചുവന്ന രക്ത കോശങ്ങളുടെ എണ്ണം സാധാരണ നിലയിലേക്ക് എത്താനും സഹായിക്കും.
          ഈന്ത്പഴവും കക്കിരിയും ദിവസവും രാവിലെ വെറും വയറ്റിൽ കഴിച്ചാൽ തടി വെക്കാൻ സാഹാഹിക്കും.ഇതിന് വേണ്ടി ചെയ്യേണ്ടത് രണ്ട് കക്കിരി തൊലി കളയാതെ എട്ട് ഈന്തപഴത്തിന്റെ കൂടെ കഴിക്കണം.രണ്ട് ആഴ്ച ഇങ്ങനെ കഴിച്ചാൽ നിങ്ങളുടെ ശരീരത്തിൻറെ ഭാരം വർധിക്കുന്നതായി കാണാം. പലരും ശരീര ഭാരം കൂട്ടാൻ പലവിധ കെമിക്കൽസ് കഴിക്കുന്നവരാണ്. ഇത്തരം കെമിക്കൽസ് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.ഹാനികരം എന്നതിന് പുറമെ  ഒരു ഗുണവും ഇത് കഴിച്ചത് കൊണ്ട് ലഭിക്കുന്നില്ല.
ഒരിക്കൽ പ്രവാചകൻ മുഹമ്മദ് നബി(സ) യുടെ  പ്രിയ പത്നി ആയിഷ(റം) വിന് തടി വെക്കാൻ വേണ്ടി നിർദേശിച്ചത് ഈന്തപ്പഴവും കക്കിരിയും കഴിക്കുക എന്നത്.
ഇനിയുമുണ്ട് ഈന്തപ്പഴത്തിൽ ഗുണങ്ങൾ ഏറെ.പല വിധ ഈന്തപ്പഴം ഇന്ന് വിപണിയിൽ ലഭ്യമാണ്.പലതിനും പല ഗുണങ്ങളാണ്.ഉപ്പിനെ പോലെ തന്നെ വീട്ടിൽ നിർബന്ധമായും സൂക്ഷിക്കേണ്ട ഒന്നാണ് ഈന്തപ്പഴം.ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക്‌ വരെ കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈന്തപ്പഴം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍