മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

           2019 ഡിസംബറിൽ ചൈനയിൽ നിന്നും ഉത്ഭവിച്ച് പിന്നീട് ലോകത്ത് മാരി വിതച്ച കൊറോണ ഇന്നും ശാസ്ത്ര ലോകത്തിന് ഒരു വെല്ലുവിളിയാണ്. മരുന്ന് കണ്ട് പിടിക്കാത്തത് കൊണ്ട് തന്നെ കൊറോണയെ പ്രതിരോധിക്കാനുള്ള ഒരു മാർഗ്ഗമാണ് മാസ്ക് ധരിക്കുക എന്നത്.
കൊറോണ വൈറസ് പടർന്നു പിടിച്ചപ്പോൾ ലോകത്ത് പലയിടത്തും മാസ്ക് കിട്ടാകനിയായി.രോഗികൾക്ക് പോലും മാസ്ക് ലഭിക്കാതെ പോയി.അവസാനം കോട്ടൺ മാസ്ക് വന്നപ്പോഴാണ് ഇതിനൊക്കെ പരിഹാരമായത്.
ശ്വസന സംബന്ധമായ അണുബാധ(Respiratory infection) തടയാൻ വേണ്ടി ഉപയോഗിക്കുന്നവയാണ് മാസ്ക് എന്നുള്ളത്.ഇവ മൂക്കും വായയും മൂടുന്നത്(Covering) കൊണ്ട് പുറമെ നിന്ന് വൈറസ് , ബാക്ടീരിയ പോലുള്ളവ നമ്മുടെ ശരീരത്തിലേക്ക് കടക്കുന്നതിനെയും ; ഇനി നമ്മൾ രോഗി ആണെങ്കിൽ മറ്റുള്ളവരിലേക്ക് അത് പടരുന്നതിനെയും തടയുന്നു.

വിവിധ തരം മാസ്കുകൾ

           പൊതുവായി രണ്ട് തരം മാസ്കുകളാണ്  സാധാരണ ഉപയോഗിക്കാറ്.N95മാസ്കും സർജിക്കൽ മാസ്‌കും.

സർജിക്കൽ മാസ്ക്

          സർജിക്കൽ മാസ്ക് നമുക്ക് സുപരിചിതമായ ഒന്നാണ്. ഹോസ്പിറ്റലിൽ നിത്യവും പലരും ധരിച്ചതായി നമ്മുക്ക് കാണാറുണ്ട്.ഫെയ്സ് മാസ്ക് എന്ന പേരിലും ഇത് അറിയപ്പെുന്നു.
പല കനത്തിലും (Thickness) സർജിക്കൽ മാസ്ക് കാണപ്പെടാറുണ്ട്.ഇവ മറ്റുള്ളവർക്ക് കൈമാറാനും പാടില്ല.സർജിക്കൽ മാസ്കിൽ സർജിക്കൽ,ഐസൊലേഷൻ,ഡെന്റൽ എന്നിങ്ങനയൊക്കെ എഴുതിയതായി കാണാം.
             നമ്മുടെ ശ്വാസ കോശം അണുബാധയ്ക്ക് കാരണമാകുന്ന സൂക്ഷമാണുക്കളെ ഉള്ളിലേക്ക് കടക്കുന്നത്  തടയാൻ സർജിക്കൽ മാസ്ക് സഹായിക്കുന്നു.നമ്മളിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗാണുക്കൾ പടരുന്നതിനെയും തടയുന്നു.പക്ഷേ ചിലപ്പോൾ ചിൽ രോഗാണുക്കൾ സർജിക്കൽ മാസ്കിലൂടെശും നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കാം. ഇത് തടയാൻ വേണ്ടിയാണ് N95 മാസ്ക് ഉപയോഗിക്കുന്നത്.

ഉപയോഗിക്കേണ്ട വിധം

1.മാസ്ക് എടുക്കുന്നതിന് മുമ്പ് കൈകൾ സോപ്പോ ഹാൻഡ് സാനിടൈസർ ഉപയോഗിച്ചോ കഴുകുക.
2.മാസ്‌കിൽ സുഷിരങ്ങൾ ഇല്ലാ എന്ന് ഉറപ്പ് വരുത്തുക.
3.സർജിക്കൽ മാസ്കിന്റെ ഒരു ഭാഗം കുറച്ച്
 കട്ടിയുള്ളതായി കാണാം. ഈ ഭാഗം നമ്മുക്ക് വളക്കാനും പറ്റും.ഇതാണ് മാസ്‌കിന്റെ മുകളിലെ ഭാഗം. ഇത് മൂക്കിൻ നേരെയായി വളച്ച് ഉറപ്പിക്കുക.
4. മാസ്‌കിൻെറ ഒരു വശം കളറുള്ളതും മറു വശം വെളളയുമായിരിക്കും. ഈ കളറുള്ള വശം പുറത്തേക്കും വെള്ള വശം അകത്തേക്കും എന്ന രൂപത്തിലാണ് ഉപയോഗിക്കേണ്ടത്.
5.സർജിക്കൽ മാസ്ക് കെട്ടാവുന്ന രൂപത്തിലും ചെവിയിലേക്ക്‌ ലോക് ചെയ്യുന്ന രൂപത്തിലും വരാറുണ്ട്. 
6.മാസ്ക് ഫിക്സ് ചെയ്തതിന് ശേഷം രണ്ടാമത്തെ സ്റ്റെപ്പിൽ പറഞ്ഞ വളക്കാൻ പറ്റുന്ന ഭാഗം മൂക്കിന്റെ മുകളിൽ വെച്ച് വളക്കുക.

അഴിച്ചു വെക്കേണ്ട രീതി

1.കൈകൾ സോപ്പോ ഹാൻഡ് സനിട്ടെയ്‌സ്ർ ഉപയോഗിച്ചോ കഴുകുക.
2.  മുമ്പിലെ ഭാഗം ( കളറുള്ള ഭാഗം ) ഒരിക്കലും കൈ കൊണ്ട് തൊടരുത്. ഈ ഭാഗം അണുക്കൾ ഉണ്ടാവാനിടയുള്ള ഭാഗമാണ് .
3.കെട്ടുന്ന രൂപത്തിൽ ഉള്ള മാസ്ക് ആണെങ്കിൽ ആദ്യം താഴത്തെ കെട്ട് അഴിക്കുക ശേഷം മുകളിലത്തെ കെട്ട് അഴിക്കുക.ചെവിയിലേക്ക് ലോക് ചെയ്യുന്ന രൂപത്തിൽ ഉള്ളതാണെങ്കിൽ കൈകൊണ്ട് ലൂപ് ഒന്ന് പൊക്കി എടുക്കുക.
4.ഉപയോഗ ശേഷം മാസ്ക് വലിച്ചെറിയാതെ ഒരു ബാസ്കറ്റിൽ നിക്ഷേപിക്കുക.
5.അവസാനം കൈകൾ വീണ്ടും സോപ്പോ ഹാൻഡ് സനിട്ടെയ്‌സർ ഉപയോഗിച്ചോ കഴുകുക.
                 ഒരിക്കൽ ഉപയോഗിച്ച സർജിക്കൽ മാസ്ക് വീണ്ടും ഉപയോഗിക്കരുത്.

N95 മാസ്ക്

      ഈ കൊറോണ കാലത്താണ് പലരും N95 മാസ്കിനെ കുറിച്ച് അറിയുന്നത്.സർജിക്കൽ മാസ്കുമയി താരതമ്യം ചെയ്യുമ്പോൾ ഇതിന്റെ പ്രത്യേകത എന്തെന്ന് വെച്ചാൽ 95 ശതമാനത്തോളം സൂക്ഷ്മ കണങ്ങളെ നമ്മുടെ വായയിൽ കൂടെയോ മൂക്കിലൂടെയോ അകത്തേക്ക് പ്രവേശിക്കുന്നത് തടയുന്നു എന്നതാണ്.എന്നിരുന്നാലും Centers for Disease Control and Prevention (CDC) N95 മാസ്ക് പൊതുജനങ്ങൾ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല.ഡോക്ടർമാർ നേഴ്സുമാർ തുടങ്ങിയ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരാണ് ഇത്തരം മാസ്കുകൾ ഉപയോഗിക്കുന്നത്.
സർജിക്കൽ മാസ്കിനെ അപേക്ഷിച്ച് N95 മാസ്ക് നല്ല നിലയിൽ ഒതുങ്ങി നിൽകുന്നവയും മുഖത്തിന് ചുറ്റും സീൽ ചെയ്ത പോലെ നിൽകുന്നതുമാണ്.

N95 ലെ "N" സൂചിപ്പിക്കുന്നത് എന്ത് ?

         പലർക്കുമുളള ഒരു സംശയമാണ് എന്തിനാണ് N95  എന്ന് പറയുന്നത്.നമ്മൾ കേട്ടത് N95 മാസ്ക് എന്ന് മാത്രമാണ് .ഇത് കൂടാതെ R95,P95 എന്നിങ്ങനെയും മാസ്‌കുകൾ  ഉണ്ട്. ഈ മൂന്ന് അക്ഷരങ്ങളും എണ്ണ (Oil) യുമായി ബന്ധപ്പെട്ടതാണ്.
              N-Not  Resistant to oil
              R- Resistant to oil
              P- Strongly resistant to oil (Oil Proof)

ശ്വസന സംബന്ധമായ അല്ലെങ്കിൽ ഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ളവർ N95 മാസ്ക് ധരിക്കുന്നതിന് മുമ്പ് ഡോക്ടറുമായി കൂടി ആലോചിക്കുന്നത് നല്ലതാണ് .കാരണം ഇത്തരം ആളുകൾക്ക് N95 മാസ്ക് ഉപയോഗിക്കുന്നത് കൊണ്ട് ശ്വാസ തടസ്സം നേരിടാനുള്ള സാധ്യത കൂടുതലാണ്.

ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

      സർജിക്കൽ മാസ്ക് പോലെ തന്നെ N95 മാസ്ക് ഉപയോഗിക്കുന്നതിന് മുമ്പും അഴിച്ച്
 വെച്ചതിന് ശേഷവും കൈകൾ സോപ്പോ ഹാൻഡ് സാനിറ്ററൈസോ ഉപയോഗിച്ചോ കഴുകുക.
N95 മാസ്ക് ഒറ്റ ഉപയോഗത്തിന് ഉള്ളതാണ്  വീണ്ടും വീണ്ടും ഉപയോഗിക്കരുത്.

കോട്ടൺ മാസ്ക്

        ലോകത്ത് കൊറോണ പിടിച്ചു കുലുക്കിയത് മുതൽ നേരിട്ട ഒരു പ്രശ്നമാണ് മാസ്കുകളുടെ ലഭ്യത ഇല്ലായ്മ.ഇതിനൊക്കെ ഒരു പരിഹാരമാണ് കോട്ടൺ മാസ്‌കുകൾ.വീട്ടിൽ നിന്നും എളുപ്പം ഉണ്ടാക്കിയെടുക്കാൻ പറ്റാവുന്നതും കഴുകി വീണ്ടും വീണ്ടും ഉപയോഗിക്കാവുന്നതുമാണ് . അത് പോലെ തന്നെ സർജിക്കൽ മാസ്കിന്റെയും N95 മാസ്കിൻറെയും  കുറവ് നികത്താൻ കോട്ടൺ മാസ്കിന് കഴിഞ്ഞിട്ടുണ്ട്.ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരും രോഗികളും കോട്ടൺ മാസ്ക് ഉപയോഗിക്കാൻ പാടില്ല.ഇവർ സർജിക്കൽ മാസ്കോ അല്ലെങ്കിൽ N95 മാസ്കോ ഉപയോഗിക്കണം.കോട്ടൺ മസ്കിന്റെ പ്രധാന ഗുണം എന്നുള്ളത് ഈ രണ്ട് മാസ്‌കിന്റെയും (Surgical and N95 mask) അനാവശ്യ ഉപയോഗത്തിൽ നിന്നും തടഞ്ഞു നിർത്തി എന്നുള്ളതാണ്.

കോട്ടൺ മാസ്ക് കഴുകേണ്ട വിധം

       ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിൽ നിന്നും പറയുന്നത് ദിവസവും കോട്ടൺ മാസ്ക് വെള്ളം ഉപയോഗിച്ച് കഴുകേണ്ടതാണ്.ശേഷം വെയിലത്ത് ഇടുകയോ അല്ലെങ്കിൽ ഇസ്തിരി ഇടുകയോ ചെയ്യേണ്ടതാണ് . ഇങ്ങനെ ചെയ്യുമ്പോൾ ചൂട് കിട്ടുന്നത് കൊണ്ട് അണുക്കൾ എല്ലാം നശിക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍