നിങ്ങൾ രാത്രിയിൽ മൊബൈൽ ഉപയോഗിക്കുന്നവരാണോ..? എങ്കിൽ ഇത് വായിക്കാതെ പോവരുത്.

   

      
ഉറങ്ങാൻ കിടക്കുമ്പോൾ ഏറ്റവും അവസാനമായി ഉപയോഗിക്കുന്നതും ഉറങ്ങി എഴുന്നേറ്റ് ഉടനെ ആദ്യം ഉപയോഗിക്കുന്നതും മൊബൈൽ ഫോൺ.മൊബൈൽ ഫോൺ ഇല്ലാതെ ബെഡിലേക് പോകുന്നത് ചിന്തിക്കാനേ കഴിയില്ല.
പലരുടെയും രാത്രിയിൽ ഉള്ള മൊബൈൽ ഫോൺ ഉപയോഗം മണിക്കൂറുകളോളം  നീളും.ഇൻസ്റ്റാഗ്രാമിൽ നിന്ന് തുടങ്ങി ടിക് ടോക്, ഫെയ്സ്ബുക്ക്,യൂട്യൂബ് , വാട്ട്സ്ആപ് ഇങ്ങനെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് കറങ്ങി കൊണ്ടേയിരിക്കും.സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തവവ മൊബൈൽ ഗെയിമിന്റെ ലോകത്തായിരിക്കും.സ്മാർട്ട് ഫോണുകൾ കൂടുതൽ സ്മാർട്ടായതോടെ ഗെയിമുകളും ഒന്നിനൊന്ന് മെച്ചം വന്നിരിക്കുകയാണ്.പഴയ കാലത്തെ പോലെ 10 മിനുട്ടിൽ തീരുന്നത് അല്ല ഇന്ന് മണിക്കൂറുകളോളം നീളുന്നു ഓരോ കളികളും. ഈ അടുത്ത് തുടർച്ചയായി 12 മണിക്കൂർ പബ് ജി കളിച്ചിട്ട് ഒരു കുട്ടി കുഴഞ്ഞു വീണ് മരിച്ച വാർത്ത നാം അറിഞ്ഞവരാണ്.
കുട്ടികൾ സ്മാർട്ടാകാണം എന്നുണ്ടെങ്കിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയണം എന്ന് ചിന്തിക്കുന്നവരാണ് പലരും.കുട്ടികളുടെ കരച്ചിൽ നിർത്താൻ മൊബൈൽ ഫോൺ നൽകുന്നവരും ഉണ്ട്.ഇതൊക്കെ വൻ പ്രരത്യേകത സൃഷ്ടിക്കുന്നത്.
നാം നിസ്സാരമായി കാണുന്ന മൊബൈൽ ഫോണിന്റെ അമിത ഉപയോഗം വളരെ അധികം ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.അത് രാത്രിയിലാണ് എങ്കിൽ പിന്നെ പറയേണ്ടതില്ല.

നീല പ്രകാശം

മൊബൈൽ ഫോണിൽ നിന്നും പുറത്ത് വിടുന്ന നീല നിറത്തിലുള്ള പ്രകാശം നമ്മുടെ ഉറക്കത്തിനെ നിയന്ത്രിക്കുന്ന ഹോർമോണായ മെസടോണിന്റെ ഉത്പാദനത്തെ ബാധിക്കുന്നു.ഇത് രാത്രി ഉറങ്ങുവാനും അത് പോല തന്നെ രാവിലെ എണീക്കുവാനും വയ്യാത്ത അവസ്ഥയിലേക്ക് എത്തിക്കുന്നു.

വിഷാദം

പകൽ മുഴുവൻ എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും രാത്രി ഒൻ ഉറങ്ങിയാൽ നമ്മുടെ മനസ്സിൻ ഒരു സമാധാനം കിട്ടിയത് പോലെ തോന്നാറില്ലേ? ശരിക്കും ഉറക്കം എന്നുള്ളത് മനസ്സിൻ സമാധാനം നൽകുന്ന ഒന്നാണ്.രാത്രി ഉറങ്ങാതെ മൊബൈൽ ഫോണിൽ കുത്തി ഇരുന്നാൽ നമ്മുടെ മാനസിക ആരോഗ്യം എത്രത്തോളം ഉണ്ടാവും എന്ന് പറയേണ്ടത് ഇല്ലല്ലോ.
കുറഞ്ഞ തരംഗ ദൈർഘ്യമുള്ള ഈ നീല പ്രകാശം കണ്ണിന്റെ റെറ്റിനയെയും ബാധിക്കുന്നു.ഇത് കാഴ്ചക്ക് മങ്ങലേൽക്കുവാൻ കാരണമാകുന്നു.

കാൻസറിന് കാരണമാകുന്നുവോ?

മൊബൈൽ ഫോണിൽ നിന്നും ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷൻ പുറത്ത് വിടുന്ന കാര്യം മുമ്പ് പറഞ്ഞുവല്ലോ.ഇത്തരം തരംഗങ്ങൾ തലച്ചോറിന് കാൻസർ ഉണ്ടാക്കാൻ കാരണമാകുന്നു.

ഓർമ ശക്തി കുറക്കുന്നു

രാത്രിയിൽ ഉറങ്ങാതെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മൂലം തലച്ചോറിന്റെ പ്രവർത്തനം ശുഷ്ഠി പെടുകയും ഇത് മൂലം ഓർമ ശക്തി നഷ്ടപ്പെടുകയും ചെയ്യുന്നു.

കണ്ണിന്റെ ആരോഗ്യം

രാത്രി ചുറ്റുപാടും ഇരുട്ടാവുകയും മൊബൈൽ ഫോണിൽ നിന്നും നീല പ്രകാശം നമ്മുടെ കണ്ണിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നത് മൂലം കണ്ണിൽ വേദനം അനുഭവപ്പെടുകയും കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്യുന്നു.

രാത്രി കാല മൊബൈൽ ഉപയോഗം എങ്ങനെ നിറുത്താം?

ഉറങ്ങാൻ കിടക്കുന്നതിന് അര മണിക്കൂർ മുമ്പ് തന്നെ എല്ലാ മെസ്സേജുകളും നോക്കുക.ശേഷം മൊബൈൽ ഫോൺ വേറെ ഒരു റൂമിൽ വെച്ച് ഉറങ്ങാൻ കിടക്കുക.
ഒരു പുസ്തകം വായിക്കുന്നത് പെട്ടന്ന് ഉറക്കം വരാൻ സഹായിക്കുകയും വീണ്ടും മൊബൈൽ ഫോൺ എടുക്കാനുള്ള പ്രവണത ഇല്ലാതാക്കുകയും ചെയ്യും.
ഇത് പൊല തന്നെ നമ്മുടെ നാട്ടിൽ കൂടി വരുന്ന ഒന്നാണ് കുട്ടികളിലെ മൊബൈൽ ഉപയോഗം.പ്രസവിച്ചത് മുതൽ തന്നെ ഇന്ന് കുട്ടിയുടെ കയ്യിൽ മൊബൈൽ കൊടുക്കുന്ന മാതാപിതാക്കളാണ് പലരും.കാരണമായി പറയുന്നത് കരച്ചിൽ നിൽകണം എങ്കിൽ മൊബൈൽ ഫോൺ ഇല്ലാതെ പറ്റില്ല എന്നാണ്.ചെറിയ കുട്ടികൾക്ക് അവരുടെ അവയവങ്ങൾ വളർന്നു വരുന്നേ ഉള്ളൂ, ഈ സമയത്ത് അമിത മൊബൈൽ ഉപയോഗം അവരുടെ കണ്ണിനെ മാത്രമല്ല ശരീരത്തെ മൊത്തം ബാധിക്കും.മാത്രമല്ല മാനസിക വിഭ്രാന്തി ഉണ്ടാക്കുവാനും ഇത് കാരണമാകും.
കൊറോണ വന്നത് കുട്ടികൾക്ക് ഒരു ചാകര ആയി എന്ന് തന്നെ പറയാം.ഓൺലൈൻ ക്ലാസിന്റെ പേര് പറഞ്ഞ് കുട്ടികൾ ഇന്ന് മൊബൈൽ ഗെയിമിന്റെ ലോകത്താണ്.മണിക്കൂറുകളോളം ഇത്തരം ഗെയിം കളിച്ചിട്ട്‌ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതും , മാതാ പിതാക്കളുടെ അക്കൗണ്ടിൽ നിന്നും പൈസ നഷ്ടപ്പെടാൻ കാരണമായതും , ഒന്ന് കൂടി പറഞ്ഞാലും മരണം വരെ സംഭവിച്ചതും നാം പത്ര താളുകളിൽ കണ്ടവരാണ്.ഇത്തരം സംഭവങ്ങൾക്ക് ഉത്തരവാദികൾ സ്വന്തം മാതാ പിതാക്കൾ തന്നെയാണ്.കുട്ടിയായിരിക്കുമ്പോൾ നിങ്ങൾ പഠിപ്പിച്ച ശീലമാണ് മൊബൈൽ ഫോണിന്റെ ഉപയോഗം.ചൊട്ടയിലെ ശീലം ചുടല വരെ എന്നല്ലേ പറയാർ.
 ഒരു നല്ല നാളേക്ക് വേണ്ടി നുമ്മുടെ മനസ്സിന്റെയും കണ്ണിന്റെ ആരോഗ്യത്തിന് വേണ്ടി ഇന്ന് തന്നെ രാത്രി കാല മൊബൈൽ ഫോൺ ഉപയോഗം കുറക്കുക ഒപ്പം നമ്മുടെ കുട്ടികളുടെ അമിത മൊബൈൽ ഫോൺ ഉപയോഗം നാം തന്നെ നിയന്ത്രിക്കുക.ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍