പാഷൻ ഫ്രൂട്ട് -ആരോഗ്യ സംരക്ഷണത്തിന് ഉത്തമം

 

        
നമ്മുടെ നാട്ടിൽ ധാരാളമായി കാണപ്പെടുന്ന വളരെ അധികം സ്വാദുള്ള ഒരു പഴമാണ് പാഷൻ ഫ്രൂട്ട്.അടുത്ത കാലത്തായി ഇതിന് ആവിഷ്യക്കാർ ഏറെയാണ്.ഇതിന്റെ ടേസ്റ്റ് ഒരു രക്ഷയും ഇല്ലാ. ഈ പഴത്തിന്റെ അകത്ത് കാണപ്പെടുന്ന വിത്തോടു കൂടിയ ഭാഗമാണ് കഴിക്കാർ.രുചിക്ക് പുറമെ ഒരുപാട് ആരോഗ്യ ഗുണങ്ങളും ഉണ്ട് പാഷൻ ഫ്രൂട്ടിന്.

                  Biological Name : Passiflora edulis
                  Family.                  : Passifloraceae

പാഷൻ ഫ്രൂട്ട് - ആരോഗ്യ ഗുണങ്ങൾ

                    പാഷൻ ഫ്രൂട്ടിൽ ധാരാളം വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റുകൾ തുടങ്ങിയവ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇത് കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണങ്ങൾ ഉണ്ട്.

1.രോഗങ്ങൾ തടയുന്നു.
                    മുകളിൽ പറഞ്ഞ പോലെ ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് പാഷൻ ഫ്രൂട്ട്.ആന്റി ഓക്സിഡന്റുകൾ നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നു.നമ്മുടെ ശരീരത്തിലെ ആരോഗ്യത്തെ കാർന്നു തിന്നുന്നു ഇത്തരം ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നത് കൊണ്ട് ആരോഗ്യമുള്ള ഒരു ശരീരം സമ്മാനിക്കാൻ പാഷൻ ഫ്രൂട്ടിന് കഴിയുന്നുണ്ട്.

2.ദഹന പ്രക്രിയയെ സഹായിക്കുന്നു
                            നിറയെ ഫൈബറുകൾ ഉള്ള ഒരു പഴമാണ് പാഷൻ ഫ്രൂട്ട്.ദഹന സംബന്ധമായ പരിഹാരങ്ങൾക്ക് പലപ്പോഴും ഡയറ്റീഷനുകൾ പറയുന്ന ഒരു കാര്യമാണ് ഫൈബർ അടങ്ങിയിട്ടുള്ള ഭക്ഷണം ധാരാളം കഴിക്കണം എന്നത്.ഫൈബറുകൾ നാം കഴിക്കുന്ന ഭക്ഷണം എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കുന്നു. അത് പോലെതന്നെ കുടലുകളുടെ പ്രവർത്തനത്തെ കാര്യക്ഷമമാക്കുന്നു.ഇത് മൂലം ദഹന സംബന്ധമായ രോഗങ്ങൾ (Constipation, diarrhoea ..etc) തടയുന്നു.

3.പ്രമേഹം ഉള്ളവർക്കും കഴിക്കാം
                         മധുരം കഴിക്കാൻ ഒരു പാട് ആഗ്രഹിക്കുന്നവരാണ് പ്രമേഹ രോഗികൾ (Diabetes patients)  പക്ഷേ രക്തത്തിൽ സുഗറിന്റെ അളവ് കൂടും എന്നോർത്ത് കൊണ്ട് പലതും അവർക് ഒഴിവാക്കേണ്ടി വരുന്നു.ഇത്തരക്കാർക്ക് ധൈര്യമായി കഴിക്കാവുന്ന ഒന്നാണ് പാഷൻ ഫ്രൂട്ട്.
പാഷൻ ഫ്രൂട്ടിൻറെ ഗ്ലൈസീമിക്  സൂചിക(Glycemic index) എന്ന് പറയുന്നത് കുറവാണ്. അത് കൊണ്ട് തന്നെ പാഷൻ ഫ്രൂട്ട് കഴിക്കുന്നത് കൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് അത്ര കണ്ട് വർദ്ധിക്കുന്നില്ല.

                 എന്താണ് ഗ്ലൈസീമിക് സൂചിക - ഒരു ആഹാര പദാർത്ഥങ്ങ അടങ്ങിയിട്ടുള്ള കാർബോഹൈഡ്രേറ്റ് അളവും അത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് തിട്ടപ്പെടുത്തി ഗ്ലൈസ്‌മൈൈ സൂചിക(Glycemic index) എന്നുള്ളത്.

4.രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു
                               2020-ൽ കൊറോണ വ്യാപിച്ചപ്പോൾ നാം അറിഞ്ഞ ഒരു സത്യാവസ്ഥയാണ് രോഗ പ്രതിരോധ ശേഷിയുള്ളവർക്ക് കൊറോണ വൈറസ് അത്ര അപകടകാരിയല്ല എന്ന്.പാഷൻ ഫ്രൂട്ടിൽ വിറ്റാമിൻ - സി അടങ്ങിയിട്ടുള്ളത് കൊണ്ട് നമ്മുടെ ശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

5.ഹൃദയ രോഗങ്ങൾക്കും പരിഹാരം
                       മുകളിൽ പാഷൻ ഫ്രൂട്ടിൽ ഫൈബർ അടങ്ങിയിട്ടുണ്ട് എന്ന് നാം മനസ്സിലാക്കി. ഈ ഫൈബറുകൾ രക്ത കുഴലുകളിൽ അടിഞ്ഞിട്ടുള്ള കൊളസ്ട്രോളിനെ നിർവീര്യമാക്കുന്നു.നമുക്കറിയാം അമിത് കൊളസ്ട്രോൾ പല ഹൃദയ രോഗങ്ങൾക്കും കാരണമാകുന്നു എന്ന കാര്യം.പാഷൻ ഫ്രൂട്ട് കൊളസ്ട്രോൾ മൂലമുണ്ടാകുന്ന ഹൃദയ രോഗത്തിൽ നിന്നും മുക്തി നേടാൻ സഹായിക്കുന്നു.
ഇത് കൂടാതെ പാഷൻ ഫ്രൂട്ടിൽ ധാരാളം പൊട്ടാസിയവും കുറഞ്ഞ അളവിൽ സോഡിയവും അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ രക്തത്തിലെ പ്രഷറിനെ സാധാരണ നിലയിലേക്ക് എത്തിക്കാൻ സഹായിക്കുന്നു.

6.അകാല വാർധക്യം തടയുന്നു.
                       വിറ്റാമിൻ A ,വിറ്റാമിൻ സി,കരോട്ടിൻ, റിബോഫ്ലാവിൻ എന്നിവ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ തൊലിയുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും അകാല വാർധക്യത്തിൽ (Premature aging)  നിന്ന് തടയുന്നു.പാഷൻ ഫ്രൂട്ടിൽ അടങ്ങഇയിട്ടുള്ള പിക്കാടാന്നോൾ (Piceatannol) ഒരു ആന്റി എജിങ് ഏജന്റാണ്.

7. എല്ലുകൾക്ക് ഭലം നൽകുന്നു.
                        പാഷൻ ഫ്രൂട്ടിൽ കാത്സ്യം, മാഗ്നീഷ്യം, അയൺ, ഫോസ്ഫറസ് എന്നീ ധാതുക്കൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ എല്ലുകൾക്ക് ഭലം നൽകാൻ സഹായിക്കുന്നു.

                          ഇവ കൂടാതെ ഇനിയും ധാരാളം ഔഷധ മൂല്യങ്ങൾ ഉണ്ട് പാഷൻ ഫ്രൂട്ടിന്.ഗർഭ സമയത്തും തടി കുറയ്ക്കാൻ വേണ്ടിയും ഉറക്കത്തിനുമോക്കെ പാഷൻ ഫ്രൂട്ട് നല്ലതാണ് എന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.ഇതിനെ കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ നടന്നു വരുന്നഥേ ഉള്ളൂ.

കേരളത്തിൽ കൃഷി ചെയ്യാൻ പറ്റുമോ ?

                         പാഷൻ ഫ്രൂട്ട് ഉത്ഭവം ബ്രസീൽ ആണെങ്കിലും കേരളത്തിലെ മണ്ണ് പാഷൻ ഫ്രൂട്ട് കൃഷിക്ക് അനുയോജ്യമാണ്.പലരും ഇപ്പോഴും കൃഷി ചെയ്ത് നല്ല രീതിയിൽ ലാഭം കൊയ്യുന്നുണ്ട്.വീടിന്റെ ടെസ്റ്റിന് മുകളിൽ പോലും ഇത് കൃഷി ചെയ്യാം.വെള്ളവും ചാണക പൊടിയും ധാരാളം പാഷൻ ഫ്രൂട്ട് കായ്‌കാൻ.

പാഷൻ ഫ്രൂട്ട് ജ്യൂസ്

                      വളരെ അധികം ഉന്മേഷം നൽകുന്നതും ടെസ്റ്റുളള ഒന്നാണ് പാഷൻ ഫ്രൂട്ട് ജ്യൂസ്.എളുപ്പത്തിൽ തന്നെ നമ്മുക്ക് ഇത് തയ്യാറാക്കി എടുക്കാം.

ആവശ്യമായവ:
             പാഷൻ ഫ്രൂട്ട് 2 എണ്ണം
             പഞ്ചസാര ആവിഷ്യതിൻ
             വെള്ളം

തയ്യാറാക്കുന്ന വിധം:
             പാഷൻ ഫ്രൂട്ട് രണ്ടായി മുറിച്ച്, അകത്തുള്ള വിത്തോട് കൂടിയ ഭാഗം ജ്യൂസ് ജാറിലേക് ഇടുക.ശേഷം ഇതിലേക്ക് പഞ്ചസാരയും വെള്ളവും ചേർത്ത് ഒന്ന് അടിച്ചെടുക്കുക.ഒരു അരിപ്പ വെച്ച് അരിച്ചതിന് ശേഷം ഗ്ലാസിലേക് ഒഴിച്ച സേർവ് ചെയ്യുക.
            


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍