അറിയണം തേനിന്റെ ഔഷധ ഗുണങ്ങൾ   

   
 എല്ലാവരുടെയും വീട്ടിൽ കുറഞ്ഞ അളവിലെങ്കിലും സൂക്ഷിക്കുന്ന ഒന്നാണ് തേൻ.തേനീച്ച പൂക്കളിൽ നിന്ന് ശേഖരിക്കുന്ന അമൃത് തേൻകൂമ്പിൽ സൂക്ഷിക്കുന്നു. ഈ തേൻകൂമ്പാണ് പിന്നീട് നമ്മൾ തേൻ എടുക്കാൻ വേണ്ടി ഉപയോഗിക്കുന്നത്.
പ്രാചീന കാലം തൊട്ടേ മനുഷ്യൻ തേൻ ഉപയോഗിച്ച് വരുന്നുണ്ട്.തേനീച്ച കൃഷിയെ എപ്പി കൾച്ചർ (Apiculture) എന്നാണ് പറയാറ്.ഇന്ന് പലരുടെയും ജീവിത ഉപാതി കൂടിയാണ് തേൻ എന്നുള്ളത്.സർക്കാർ തലത്തിലും തേൻ കൃഷിക്ക് വേണ്ടി നല്ല പ്രോത്സാഹനങ്ങൾ ലഭിക്കുന്നുണ്ട്.
വീട്ടിൽ തേൻ സൂക്ഷിക്കാനുള്ള പ്രധാന കാരണം ഇതിന്റെ ആരോഗ്യ ഗുണങ്ങളാണ്.ദിവസവും അല്പം തേൻ കഴിക്കുന്നത് നമ്മുക്ക് ആരോഗ്യത്തിനുള്ള ഒരു ശരീരം സമ്മാനിക്കും.ഇനിയും നിങ്ങളുടെ വീട്ടിൽ തേൻ ഇല്ല എങ്കിൽ ഒന്ന് വാങ്ങി സൂക്ഷിക്കുക.പല രോഗങ്ങൾക്കും തേൻ കൊണ്ട് ശമനം കിട്ടും.തേനിന്റെ ഔഷധ ഗുണങ്ങൾ നമ്മുക്ക് ഒന്നൊന്നായി ചർച്ച് ചെയ്യാം.

അമിത ഭാരം കുറക്കാൻ സഹായിക്കുന്നു.

                എങ്ങനെയെങ്കിലും ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവരാണ് പലരും.ഇതിന് വേണ്ടി വേണ്ടാത്ത സ്ഥലത്തോക്കെ പോയിട്ട് അനാവശ്യമായി പണം ചെലവാക്കി അവസാനം ഒരു ഫലവും ഇല്ലാത്തവരായി പലർക്കും അനുഭവങ്ങൾ ഉണ്ടാകും.തടി കുറക്കാൻ വേണ്ടി പല സ്ഥലങ്ങളിലും അലയാതെ തന്നെ സ്വന്തം വീട്ടിൽ വെച്ച് തന്നെ പരിഹാരം കാണാൻ സാധിക്കും .കുറച്ച് പണം കൊണ്ട് വളരെ അധികം മെച്ചം എന്ന് വേണമെങ്കിൽ പറയാം.തേൻ വാങ്ങിക്കാനുളള പൈസ മാത്രം മതി.
ഒരു കപ്പ് ഇളം ചൂട് വെള്ളത്തിൽ ആവിശ്യത്തിന് തേൻ ചേർത്ത് നല വണ്ണം ഇളക്കി ദിവസവും രാവിലെ വെറും വയറ്റിൽ കുടിച്ചാൽ നിങ്ങളുടെ ശരീര ഭാരം കുറയുന്നതായി കാണാം.

ചുമ അകറ്റുന്നു

             പല ആയുർവേദ മരുന്നുകളിലും കൂടുതലായി കാണപ്പെടുന്ന ഒന്നാണ് തേൻ എന്നുള്ളത്.ചുമ ,തൊണ്ട വേദന ,തൊണ്ടയിൽ കിരി കിരിപ് തുടങ്ങിയവയ്ക്ക് തേൻ ഫലപ്രദമാണ്.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO)  ചുമക്ക്‌ നിർദ്ദേശിക്കുന്ന ഒരു മരുന്നാണ് തേൻ എന്നുള്ളത്.സാധാരണ ചുമയ്ക്കും തൊണ്ട വേദന തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന പല അലോപ്പതി മരുന്നുകൾ നൽകുന്ന അത്ര തന്നെ ഗുണങ്ങൾ തേനിനും ഉണ്ട്.
ചെറിയ കുട്ടികൾക്ക് തേൻ കൂടുതൽ നൽകുന്നത് ബോട്ടുലിസം എന്ന രോഗത്തിന് കാരണമാകും എന്ന് ആരോഗ്യ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നുമുണ്ട്.അത് കൊണ്ട് കുട്ടികൾക്ക് തേൻ കൂടുതലായി കൊടുക്കുന്നവർ ഈ കാര്യം കൂടി ശ്രദ്ധിക്കണം.അമിതമായാൽ അമൃതവും വിഷം ആണ് എന്നല്ലോ ചൊല്ല്.
ചുമ, തൊണ്ട വേദന എന്നിവ അകറ്റാൻ തേൻ ചായയിൽ ചേർത്തോ അല്ലെങ്കിൽ നാരങ്ങ വെള്ളത്തിൽ ചേർത്തോ കുടിക്കാവുന്നതാൺ.

ഉന്മേഷം വർദ്ധിപ്പിക്കുന്നു

                     കാർബോ ഹൈഡ്രേറ്റാണ് നമ്മുടെ ശരീരത്തിന് ആവശ്യമായ എനർജി നൽകുന്നതിൽ പ്രധാന പങ്കവഹിക്കുന്നത്.തേനിൽ ഗ്ലൂക്കോസും ഫ്രക്ടോസും അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ എനർജി ലെവൽ വർദ്ധിപ്പിക്കുന്നു. ദിവസവും രാവിലെ ഒരു സ്പൂൺ തേൻ കഴിച്ചാൽ ആ ദിവസം നല്ല ഉന്മേഷം ലഭിക്കുന്നതായി കാണാം .

ആന്റി ബയോട്ടിക്

              നമ്മുടെ ശരീരത്തിലെ രോഗാണുക്കളെ നശിപ്പിക്കാനായാണ് ആന്റി ബയോടിക്സ് ഉപയോഗിക്കുന്നത്.ഡച്ച് ശാസ്ത്രജ്ഞനായ ബെർണാഡസ് അഡ്രിയാനസ് ആണ് 1892-ൽ ആദ്യാമായി തേനിന് അന്റ്‌ ബയോടിക് ഗുണങ്ങൾ ഉണ്ട് എന്ന് കണ്ടെത്തിയത്.
ഇപ്പോഴും തേനിന്റെ ആന്റി ബായോടിക് ഗുണങ്ങളെ കുറിച്ച് പല പഠനങ്ങളും നടക്കുന്നുണ്ട്.തേനിന് ഗ്രാംപോസിറ്റിവ് ബാക്ടീരിയകളെയും ഗ്രാംനെഗറ്റീവ് ബാക്ടീരിയകളും നശിപ്പിക്കാം കഴിവുണ്ടെന്ന് നിരവധി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

മുറിവിനും പൊള്ളലേറ്റ ഭാഗത്തും

                    മുറിവ് ഉള്ള ഭാഗത്തോ അല്ലെങ്കിൽ പൊള്ളിയ ഭാഗത്തോ തേൻ പുരട്ടുന്നത് വേദന ശമിപ്പിക്കാനും മുറിവ് ഉണങ്ങാനും സഹായകമാകുന്നു.ചെറിയ മുറികൾകൊക്കെ തേൻ അടങ്ങിയ മരുന്നുകൾ FDA (Food and Drug Administration)  അപ്രൂവൽ നൽകിയിട്ടുണ്ട്.

നല്ല ഉറക്കത്തിന്

            ഉറക്കം നമ്മുടെ ശരീരത്തിന് കിട്ടുന്ന ഒരു ആശ്വാസമാണ് .രാവിലെ തുടങ്ങിയ പല ജോലികൾക്കും ശേഷം കിട്ടുന്ന ശാന്തമായ ഒരു സമയം .ഒരു രാത്രി ഉറങ്ങിയില്ല എങ്കിൽ പിറ്റേന്ന് പകൽ മുഴുവൻ നമ്മുക്ക് ഉന്മേഷ കുറവുണ്ടാകും.ഒരു ഗ്ലാസ്സ് ചൂട് പാലിൽ ഒരു സ്പൂൺ ചേർത്ത് രാത്രി കുടിക്കുന്നത് ശാന്തമായ ഉറക്കം ലഭിക്കാൻ സഹായിക്കും.

രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു

                         തേനിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു.ബ്ലഡ് പ്രഷർ കുറയാനും ആന്റി ഓക്സിഡന്റുകൾ സഹായിക്കുന്നു.

             തേനിന്റെ ഔഷധ ഗുണങ്ങൾ മനസ്സിലാക്കിയില്ലേ....? അത് കൊണ്ട് വീട്ടിൽ ഒരു കുപ്പി തേനെങ്കിലും സൂക്ഷിക്കുക.തേൻ വാങ്ങുമ്പോൾ മായം ചേർക്കാത്ത നല്ല അസ്സൽ തേൻ തന്നെ വാങ്ങാൻ ശ്രമിക്കുക.

മായം ചേർത്ത തേൻ എങ്ങനെ തിരിച്ചറിയാം

                               തേൻ വാങ്ങുമ്പോൾ പലപ്പോഴും നമ്മൾ പറ്റിക്കപെടാറുണ്ട്.അസ്സൽ തേൻ എന്ന് പറഞ്ഞിട്ട് ശർക്കരയോ സുഗറോ ചേർത്തിട്ടായിരിക്കും നമ്മൾക്ക് തരാർ.ഇതിനെ തിരിച്ചറിയാൻ പല മാർഗ്ഗങ്ങളും ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം.

1.കുറച്ച് തേൻ വിരലിലേക്ക്‌ ഒഴിക്കുക.സാധാരണ വെള്ളം ഒഴിച്ച പോലെ തേനും ഒഴുകി പോവുന്നുണ്ടെങ്കിൽ അത് അസ്സൽ തേൻ അല്ല.

2.ഒരു ഗ്ലാസ്സ് വെള്ളത്തിൽ ഒരു സ്പൂൺ തേൻ ഒഴിച്ച കലക്കുക.മായം ചേർത്ത തേൻ ആണെങ്കിൽ വെള്ളത്തിൽ എളുപ്പത്തിൽ ലയിക്കും യഥാർത്ഥ തേൻ ഗ്ലാസിന്റെ അടിയിലായി അടിഞ്ഞു കിടക്കും.

3.ഒരു തീപ്പെട്ടി കൊള്ളി തേനിൽ മുക്കുക.ശേഷം തീപെട്ടിയിൽ ഉരച്ചു നോക്കുക.തീ കത്തുന്നുണ്ടെങ്കിൽ അസ്സൽ തേൻ തന്നെയാണ് എന്ന് മനസ്സിലാക്കാം .

4.കുറച്ച് വെള്ളവും ഒരു സ്പൂൺ തേനും 3-4 തുള്ളി വിനാഗിരിയും കലക്കുക. പത പൊങ്ങി വരുകയാണെങ്കിൽ അത് മായം ചേർത്ത തേൻ എന്ന് മനസ്സിലാക്കാം .ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍