തുളസി:പാരമ്പര്യ ഔഷധ സസ്യം

          തുളസി.... കേൾക്കുമ്പോൾ തന്നെ അതിന്റെ വ്യത്യസ്തമായ മണം അടിച്ചു വീശുന്നത് പോലെ ഒരു തോന്നൽ .അത്രയ്ക്കും നല്ല ഒരു മണമാണ് തുളസിക്ക്.പലർക്കും കേട്ടിട്ടുള്ള ഒന്നാണ് കൃഷ്ണ തുളസി കഫ്‌ സിറപ്പ് എന്നുള്ളത്.പൊതുവെ എല്ലായിടത്തും കാണെപ്പെടുന്ന ഒന്നാണ് തുളസി.ഔഷധ ഗുണങ്ങൾക്ക് പുറമെ ചിലർ ഇതിനെ പുണ്യ സസ്യമായും കാണാറുണ്ട്.രണ്ട് തരത്തിൽ നാം തുളസിയെ കാണാറുണ്ട്.കറുപ്പ് നിറത്തിലും വെളുപ്പ് നിറത്തിലും.ഇതിൽ ആദ്യത്തേത് കൃഷ്ണ തുളസി എന്നും വെളുപ്പ് നിറത്തിൽ കാണപ്പെടുന്നവയെ രാമതുളസി എന്നുമാണ് അറിയപ്പെടുന്നത്.ഇതിൽ കൃഷ്ണ തുളസിക്കാണ് ഔഷധ ഗുണങ്ങൾ ഉള്ളത്.ഇപ്പോൾ ഊഹിക്കാമല്ലോ കൃഷ്ണ തുളസി കഫ് സിറപ്പ് എന്ന പേര് വന്നത് എങ്ങനെയാണ് എന്ന്.

              Scientific Name: Ocimum tenuiflorum
              Family                : Lamiaceae

ഇംഗ്ലീഷിൽ ബേസിൽ (Basil) എന്നാണ് തുളസി അറിയപ്പെടുന്നത്.രാജകീയം എന്നും ഈ വാക്കിന് അർത്ഥം ഉണ്ട്.

ഔഷധ ഗുണങ്ങൾ

           വരണ്ട ചുമ കുറഞ്ഞ് കിട്ടാൻ നാം സാധാരണ ഉപയോഗിക്കുന്ന ഒന്നാണ് കൃഷ്ണ തുളസി കാഫ് സിറപ്പ്.ഇത് ഒരു ആയുർവേദ മരുന്നാണ്.തുളസി ചായ കുടിക്കുന്നത് ചുമയും തൊണ്ട സംബന്ധമായ മറ്റു പ്രശ്നങ്ങൾക്കും പരിഹാരമാണ്.
തുളസി ചായ : ഒരു കപ്പ് വെള്ളവും അതിലേക്ക് അഞ്ച് തുളസി ഇലയും ചെറിയ കഷ്ണം ഇഞ്ചിയും (Ginger) ഇട്ട് നല്ല വെണ്ണം തിളപ്പിക്കുക.ശേഷം അരിച്ചെടുക്കുക . ഈ മിശ്രിതം ദിവസവും രണ്ട് നേരം കുടിക്കുന്നത് കൊണ്ട് ചുമ പെട്ടന്ന് മാറി കിട്ടും.

കൊളസ്ട്രോൾ കുറയ്ക്കുന്നു.

             മുയലുകളിൽ (Rabbit) നടത്തിയ പഠനങ്ങളിൽ ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ (LDL-Low Density Lipoprotein) കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.അത് പോലെ തന്നെ നല്ല കൊളസ്ട്രോൾ (HDL-High Density Lipoprotein) കൂടുന്നതായി തെളിഞ്ഞിട്ടുണ്ട്.

വയറിനെ സംരക്ഷിക്കുന്നു.

               വയറ്റിൽ (Stomach) സാധാരണ അലട്ടുന്ന ഒന്നാണ് അൾസർ എന്നുള്ളത്.തുളസി അൾസർ സുഖപ്പെടുത്തുന്നു.

വിഷാദത്തിൽ നിന്ന് മോചനം

           തുളസി ന്യൂറോ ട്രാൻസ്മിറ്ററിനെ ഉത്തേജിപ്പിക്കുന്നു. ഈ ന്യൂറോ ട്രാൻസ്മിറ്ററുകളേണ്  സന്തോഷം, ഉന്മേഷം നൽകുന്നതിൽ പങ്ക് വഹിക്കുന്ന ഹോർമോണുകളെ നിയന്ത്രിക്കുന്നത്.ഇത് കൊണ്ട് തന്നെ തുളസിയെ വീര്യമേരിയ ആന്റി സ്ട്രെസ്സ് (Anti stress) ഏജന്റായി കണക്കാക്കുന്നു.

ബാസിൽ കാംഫർ

                       തുളസിയിൽ കർപ്പൂര(Camphor) സാദൃശ്യമായ തൈലം അടങ്ങിയിരിക്കുന്നു.ഇത് ബാസിൽ കാംഫർ എന്നാണ് അറിയപ്പെടുന്നത്.ജ്വരത്തെ ശമിപ്പിക്കാനും ഉദര  ക്രിമികളെ കൊല്ലാനും ഇത് ഉത്തമമാണ്.


മറ്റു ഗുണങ്ങൾ

1. ഇല അരച്ച് കിട്ടുന്ന നീർ ചെവി വേദനക്ക് പരിഹാരമാണ്.
2.തുളസി ഇല കഷായം വെച്ച് വായിൽ കൊപ്ലിക്കുന്നത് വായ നാറ്റം കുറയാൻ നല്ലതാണ്.
3.തുളസി ഇലയിൽ വെള്ളം ചേർത്ത് തിളപ്പിക്കുക . ഈ വെള്ളം തണുത്തതിനു ശേഷം കണ്ണിലേക്ക് 2 തുള്ളി ഉറ്റിച്ചാൽ ചെങ്കണ്ണ് മാറി കിട്ടും.
4.തുളസി ഇലയും പാട കിഴങ്ങും ചേർത്തരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരു മാറാൻ സഹായിക്കും.
5.തുളസി ഇല തണലിലിട്ട് ഉണക്കി പൊടിച്ച് നാസിക ചൂർണമായി ഉപയോഗിക്കാം.ഇത് മൂക്കടപ്പിൽ നിന്ന് ശമനം കിട്ടാൻ ഉത്തമമാണ്.
6.പ്രാണികളെയും കീടങ്ങളെയും അകറ്റാൻ തുളസി ഉപയോഗിക്കാറുണ്ട്.
7.കൊതുക് നശീകരനത്തിന് തുളസി നല്ല ഉപാധിയാണ്.
8.പണ്ട് കാലത്ത് വസൂരിയിൽ നിന്ന് ശമനം കിട്ടാൻ തുളസി നീരും തേനും ചേർത്ത് കഴിച്ചിരുന്നു.
9. ചിലന്തി വിഷത്തിന് തുളസിയും പച്ച മഞ്ഞളും അരച്ച് ചേർത്ത് ഉപയോഗിച്ചാൽ ശമനം കിട്ടും.
10.സോപ്പ്,ഷാമ്പു, തുടങ്ങിവയിലും തുളസി ഉപയോഗിക്കാറുണ്ട്.

             തുളസിയുടെ ഒരിരു ഗുണങ്ങൾ നമ്മൽ മനസ്സിലാക്കി.ഇത്രയും ഔഷധ വീര്യമുള്ള തുളസി നമ്മുടെ വീട്ടിലെ തന്നെ നട്ട് പിടിപ്പിച്ചാൽ അതൊരു നല്ല കാര്യം അല്ലേ...? ഔഷധ ഗുണങ്ങൾ പുറമേ പരിസ്ഥിതിക്ക് സംരക്ഷിക്കുന്നത് ആൻ.തുളസി നട്ട് പഠിപ്പിക്കേണ്ട രീതി പരിചയപ്പെടാം.

തുളസി നട്ട് പിടിപ്പിക്കാം.

              തുളസിയുടെ വിത്തുകൾ ശേഖരിച്ച് ചെറിയ ഒരു പ്ലാസ്റ്റിക് കവറിൽ മണലും ചാണകപൊടിയും ചേർത്ത് അതിലേക്ക് വിത്ത് ഇറക്കി വെക്കുക.മണ്ണിൽ നനവ് അനിവാര്യമാണ്.മുളച്ച് രണ്ടാചക്ക്‌ ശേഷം ഇത് പ്ലാസ്റ്റിക് കവറിൽ നിന്ന് മാറ്റി ചെറിയ കുഴി എടുത്ത് അതിലേക്ക് ഇറക്കി ;ചെടി മുകളിലേക്ക് കാണുന്ന രൂപത്തിൽ കുഴി മണ്ണിട്ട് മൂടുക.തുളസി മുളക്കാൻ വെള്ളവും ചാണകവും സൂര്യ പ്രകാശവും അനിവാര്യമാണ്.
                        ഇത്രയും ഔഷധ മൂല്യമുള്ള തുളസി ചെടി നമ്മുടെ വീട്ടിൽ ഒന്നെങ്കിലും ഉണ്ടാവുന്നത് നല്ലതാണ്.ഇന്ന് തന്നെ ഒരു തുളസി ചെടി നട്ട് കൊണ്ട് പരിസ്ഥിതിയുടെ സംരക്ഷകരാകുക. Post a comment

0 Comments