രാവിലെ അപ്പവും കറിയും ആണെങ്കിൽ ഉച്ചക്ക് ചോറും കറിയും രാത്രിയും കറി ഇല്ലാത്ത അത്താഴം ഇല്ല.എല്ലാ വീട്ടിലും ഇങ്ങനെ തന്നെ അല്ലെ..?പല തരത്തിലും പല രീതിയിലും കറികൾ വെക്കാറുണ്ട്.പുതിയ കാലത്ത് പുതിയ രീതിയിലും പെരിലുമൊക്കെ കറികൾ സുലഭമാണ്.
തേങ്ങ(Coconut),മുളക്(Chilli),മല്ലി(Coriander),ഇഞ്ചി(Ginger),ജീരകം(Cumin),കറിവേപ്പില(Curry leaf),ഉള്ളി(Onion),തക്കാളി(Tomato) ഇതൊക്കെയാണ് കറിയിലെ പ്രധാന ചേരുവകൾ.ഇതിലേക്ക് മീനും കോഴിയും ബീഫും ആടുമൊക്കെ ചേർക്കുമ്പോൾ കറിയുടെ പേരും നാറുന്നു. മീൻ കറി വെക്കുന്നത് പോലെ അല്ല ചിക്ക കറിയുടെ പാചക രീതി, ഈ രീതിയിൽ അല്ല ആട്ടിൻ കറി തയ്യാറാക്കൽ എല്ലാം പല ശൈലിയിലാണ്.
മുകളിൽ പറഞ്ഞ ചേരുവകൾ ചേർക്കാൻ പല കാരണങ്ങളും ഉണ്ട്. ഈ ചേരുവകൾ ദഹന സംബന്ധമായ പല രോഗങ്ങൾക്കും പരിഹാരമാണ്.ഇതിനെ കുറിച്ച് നമ്മുക്ക് മനസ്സിലാക്കാം.
മഞ്ഞൾ
Scientific Name: Curcuma longa
Family : Zingiberaceae
മണത്തിനും കളറിനുമൊക്കെയാണ് മഞ്ഞൾ ഉപയോഗിക്കുന്നത്.ഇന്ത്യൻ കുങ്കുമം എന്നും മഞ്ഞൾ അറിയപ്പെടുന്നുണ്ട്.മഞ്ഞൾ പൊടി അല്ലെങ്കിൽ പച്ച മഞ്ഞൾ ആണ് കറി വെക്കാൻ ഉപയോഗിക്കുന്നത്.
പല രോഗങ്ങൾക്കും മഞ്ഞൾ ഫലപ്രദമാണ്.നമ്മുടെ ശരീരത്തിൽ എവിടെയെങ്കിലും വീക്കം വന്നാൽ മഞ്ഞൾ തേച്ച് പിടിപ്പിക്കുന്നത് കാണാം.അത് പോലെ തന്നെ മുഖക്കുരു പോയിക്കിട്ടാനും മഞ്ഞൾ ഉപയോഗിക്കുന്നവർ ഉണ്ട്.ദഹന സംബന്ധമായ മഞ്ഞളിന്റെ ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
1.കരളിനെ ശുദ്ധീകരിക്കുന്നു: ശരീരത്തിൽ മേറ്റബോളിസം നടക്കുന്നത് കരളിൽ വെച്ചാണ് .അത് കൊണ്ട് തന്നെ പല തരം പദാർത്ഥങ്ങൾ കരളിൽ അടിഞ്ഞു കൂടാറുണ്ട്.ഇതിൽ കരളിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന പദാർത്ഥങ്ങളും ഉണ്ടാവും.ഇത്തരം വിഷ വസ്തുക്കളെ ശുദ്ധീകരിച്ച് കരളിനെ സഹായിക്കുന്ന ഒന്നാണ് മഞ്ഞൾ.
2.മഞ്ഞൾ ഭക്ഷണത്തിന് നിറവും മണവും നൽകുന്നു.
3.ദഹനം എളുപ്പത്തിൽ നടക്കാൻ സഹായിക്കുന്നു.
2.മഞ്ഞൾ ഭക്ഷണത്തിന് നിറവും മണവും നൽകുന്നു.
3.ദഹനം എളുപ്പത്തിൽ നടക്കാൻ സഹായിക്കുന്നു.
ജീരകം
Scientific Name: Cuminum cyminum
Family : Apiaceae
ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ അവസാന വിഭവമായി ക്യാഷ് കൗണ്ടറിൽ ജീരകം നിലയുറപ്പിച്ചത് കാണാം.ഭക്ഷണം എളുപ്പം ദഹിക്കാനും ഗ്യാസ് പ്രശ്നത്തിനും പരിഹാരമാണ് ജീരകം.പോരാത്തതിന് ഭക്ഷണം കഴിച്ചതിനു ശേഷം ജീരകം തിന്നുന്നത് നല്ല ഒരു മണം കൂടി വായക്ക് നൽകുന്നു.
കറികളിലും ജീരകം ഉൾപെടുതാനുണ്ട്.ഇത് ഭാരം കുറക്കാനും പ്രമേഹം ,കൊളസ്ട്രോൾ എന്നിവയ്ക്കും പരിഹാരമാണ്.
മല്ലി
Scientific Name: Coriandrum sativum
Family : Apiaceae
പല സ്ഥലത്തും കൊത്തമ്പാരി എന്നും മല്ലി അറിയപ്പെടുന്നുണ്ട്.മല്ലി പൊടിയോ മല്ലിയോ അല്ലെങ്കിൽ മല്ലി ഇലയോ ആണ് കറിക്ക് വേണ്ടി ഉപയോഗിക്കുന്നത്.തീരെ കൊഴുപ്പ് ഇല്ലാത്തതും ഫൈബറുകളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള ഒന്നാണ് മല്ലി.
മല്ലി ദഹനം എളുപ്പത്തിൽ നടക്കാൻ സഹായിക്കുന്നു.കൂടാതെ വയറിൽ ഗ്യാസ് നിറഞ്ഞത് പോലെ തോന്നുന്നതിന് (Bloating) മല്ലി പരിഹാരമാണ്.കൂടാതെ മല്ലിയുടെ ആന്റി ബാക്ടീരിയൽ ഘടകങ്ങൾ ഫുഡ് പോയിസൺ ഉണ്ടാകുന്നതിനെ തടയുന്നു.
കറിവേപ്പില
Scientific Name: Murraya koenigii
Family : Rutaceae
പലരും വില കൽപ്പിക്കാതെ എടുത്ത് കളയുന്ന ഓണാണ് കറിവേപ്പില.നമ്മൾക്ക് ഉപകാരം ചെയ്തവർ ചിലപ്പോൾ പറയും കറിവേപ്പില പോലെ ആക്കരുത് എന്ന്.ആവിശ്യം കഴിഞ്ഞാൽ പിന്നെ കറി വേപ്പില എടുത്ത് കളയുന്നത് പോലെ എല്ലാം മറക്കരുത് എന്നർത്ഥം. ചെറിയ ഇല ആണെങ്കിലും ഈ ചെറിയ ഇലക്കകത്ത് നമ്മുടെ ശരീരത്തിന് ആവിശ്യമായ വിറ്റാമിനുകൾ ,ഫൈബർ,ഫോസ്ഫറസ്,അയൺ,കാൽസിയം എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്.കൂടാതെ നല്ല ഒരു മണവും കൂടി കറിവേപ്പില നൽകുന്നുണ്ട്.
ഇഞ്ചി
Scientific Name: Zingiber officinale
Family : Zingiberaceae
ഇഞ്ചിയി അടങ്ങിയിട്ടുള്ള രാസ ഘടകങ്ങൾ (Chemical constituents) ഉമിനീരിന്റെ ഉത്പാദനത്തെ വർധിപ്പിക്കുന്നു. നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹിക്കാൻ അത്യാവിശമായി വേണ്ട ഒന്നാണ് ഉമിനീർ.കൊളസ്ട്രോൾ കുറയ്ക്കാൻ ഇഞ്ചി ഒരു ഉപാധിയാണ്.
തക്കാളിയും ഉള്ളിയും
Scientific Name: Solanum lycopersicum
Family : Solanaceae
Scientific Name: Allium cepa
Family : Amaryllidaceae
ഇവ രണ്ടും ഇല്ലെങ്കിൽ പിന്നെ എന്ത് കറിയാൺ അല്ലേ ?തക്കാളികും ഉള്ളിക്കും വില കൂടുന്നത് നമ്മുടെ തീൻമേഷകളെ ശരിക്കും ബാധിക്കുന്ന കാര്യമാണ്.കോഴിക്ക് വില കൂടിയാൽ മീൻ കൂട്ടാം പച്ചക്കറികളും ഉണ്ട്.പക്ഷേ ഏത് കറി വെക്കണം എങ്കിലും ഉള്ളിയും തക്കാളിയും ഇല്ലാതെ പറ്റില്ല.
തക്കാളി കൊളസ്ട്രോളും ട്രൈ ഗ്ലിസറൈഡും കുറക്കാൻ സഹായിക്കുന്ന.വയറിളക്കത്തിന് (Diarrhoea) മലബന്ധത്തിനും (Constipation) തക്കാളി പരിഹാരമാണ്.
ഉള്ളിയിൽ അടങ്ങിയിട്ടുള്ള ഒളിഗോഫ്രക്ടോസ് ചെറു കുടലിൽ കാണപ്പെടുന്ന നല്ല ബാക്ടീരിയയുടെ വളർച്ചയ്ക്ക് ആവിഷ്യമയ ഒന്നാണ്. ഈ ബാക്ടീരിയകൾ ആഹാരം ദഹിക്കാൻ സഹായിക്കുന്നു.
0 അഭിപ്രായങ്ങള്