ക്രിക്കറ്റ് ചരിത്രം

   

       
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള കളിയാണ് ക്രിക്കറ്റ്. ഓല മടൽ കൊണ്ട് ഒരു ബാറ്റും ബോളുമായി വെയിലോ മഴയോ എന്നില്ലാതെ പാടത്ത് ക്രിക്കറ്റ് കളിച്ച് നടന്ന ബാല്യ കാല ഓർമ്മകൾ മറക്കാനാവാത്ത ഒന്നാണ്. മൊബൈൽ ഗെയിമിൽ ഒതുങ്ങി കൂടുന്ന പുതിയ തലമുറക്ക് കിട്ടാതെ പോയ നൊസ്റ്റാൾജിയ കൂടിയാണ് ആ കാലത്തെ കളികൾ.സച്ചിനും ലാറയും ബ്രെറ്റ് ലീ യുമോക്കെയാണ് നമ്മുടെ ഹീറോ എങ്കിൽ കുറച്ച് കൂടി പിന്നോട്ട് പോവുമ്പോൾ അസറുദ്ദീനും ഗവാസ്കറും സഈദ് അൻവറുമോക്കെ ആയിരുന്നു ഹീറോകൾ.ഇന്ത്യക്ക് ആദ്യമായി ലോക കിരീടം നേടിതന്ന കപിൽ ദേവും ടീമിനെയും മറന്നിട്ട് പിന്നെ എന്ത് ക്രിക്കറ്റ്.ഇന്ത്യയിൽ ക്രിക്കറ്റ് ഇത്രയും ജനകീയമാക്കിയതിൽ ആ ലോക കിരീടം പ്രധാന പങ്ക് വഹിച്ചു എന്ന് തന്നെ പറയാം.ഐ. പി. എൽ കൂടി വന്നതോടെ ക്രിക്കറ്റ് ഒന്ന് കൂടി സജീവമായി.
ക്രിക്കറ്റിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ആദ്യമായി നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ആട്ടിടയനമാരുടെ കഥകളാണ്.ദക്ഷിണ ഇംഗ്ലണ്ടിലെ കെന്റിനും സസെക്‌സിനും ഇടയിലുള്ള പുൽമേടുകളിൽ നിന്നാണ് ക്രിക്കറ്റിന്റെ ഉത്ഭവം എന്നാണ് പൊതുവെയുള്ള വിശ്വാസം.ഇവിടെ ആട് മേയ്ക്കാൻ വരുന്ന ആട്ടിടയന്മാർ സമയം പോയ്കിട്ടാൻ വേണ്ടി കളിച്ചിരുന്ന കളിയാണ് നമ്മൾ ഇപ്പോൾ കാണുന്ന രൂപത്തിലുളള ക്രിക്കറ്റിന്റെ ആദ്യ തുടക്കം.പന്തുകൾ ഇല്ലാതിരുന്ന ആ കാലത്ത് ആട്ടിടയൻമാർ ചെറിയ ഉരുള കല്ലുകളായിരുന്നു പന്തിന് പകരം ഉപയോഗിച്ചിരുന്നത്. ബാറ്റായി ആടിനെ തയ്ക്കുന്ന വടികളും.തുടർന്ന് 15,16 നൂറ്റാണ്ടുകളിലായി ഇംഗ്ലണ്ടിന്റെ ചില കോണുകളിൽ ക്രിക്കറ്റ് പലരും കളിച്ചിരുന്നു.പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ മൊത്തം ക്രിക്കറ്റ് വ്യാപിച്ചു.പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയിലും വെസ്റ്റ് ഇൻഡീസിലും ക്രിക്കറ്റ് എന്തെന്ന് അറിഞ്ഞു തുടങ്ങി.ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഇന്ത്യയിൽ ക്രിക്കറ്റ് കൊണ്ട് വന്നത്.തുടർന്ന് പല രാജ്യങ്ങളിലും ക്രിക്കറ്റ് വ്യാപിച്ചു.

നിയമങ്ങളുടെ ക്രോഡീകരണം

                        എല്ലാ കളികളിലും കളിക്കാർ പാലിക്കേണ്ട നിയമങ്ങൾ ഉണ്ട്. ഈ നിയങ്ങൾ എല്ലാം അറിയുന്ന ഒരാൾ കളി നിയന്ത്രിക്കാനും ഉണ്ടാവും. ക്രിക്കറ്റിൽ അമ്പയർ എന്നാണ് കളി നിയന്ത്രിക്കുന്നവരെ അറിയപ്പെടുന്നത്.മൈതാനത്ത് കളിക്കാർകൊപ്പം ഒരു പ്രധാന അമ്പയറും സൈഡ് അമ്പയറും ഉണ്ടാവും.ഇവർക്ക് തീരുമാനം എടുക്കാൻ കഴിഞ്ഞില്ല എങ്കിൽ മൂന്നാം അമ്പയർ (Third umpire) പാനലാണ് തീരുമാനം എടുക്കുന്നത്.
1744   സ്റ്റാർ ആൻഡ് ഗാർട്ടർ ക്ലബ്ബിലെ (Star and Garter Clubb) അംഗങ്ങളാണ് ആദ്യായി നിയമങ്ങൾ ക്രോഡീകരിച്ചത്. ഈ സമയത്താണ്  എൽ.ബി.ഡബ്ലൂ (LBW- Leg Before Wicket),മൂന്നാമത്തെ കുറ്റി (Middle Stump) എന്നിവയൊക്കെ നിലവിൽ വന്നത്.
ക്രിക്കറ്റിലെ നിയമ നിർമ്മാണ മേൽനോട്ടം  വഹിക്കുന്നത് ലോർഡ്സിലെ പ്രശസ്തമായ   എം.സി.സി (Merylbone Cricket Club)  ക്ലബ്ബാണ്.1787 സ്റ്റാർ ആൻഡ് ഗാർട്ടാർ ക്ലബ്ബിലെ അംഗങ്ങൾ തന്നെയാണ് ചരിത്ര പ്രസിദ്ധമായ എം.സി. സി(Merylbone Cricket Club) ക്ലബ്ബും സ്ഥാപിച്ചത്.

ആദ്യ മത്സരം

              ഇരു രാജ്യങ്ങളും തമ്മിലുള്ള അന്താരാഷ്ട്ര മത്സരങ്ങൾ കാണികൾ വീറും വാശിയോടെയുമാണ് കാണുന്നത്.1844-ൽ നിയോർക്കിലെ സെന്റ് ജോർജ് ക്രിക്കറ്റ് ക്ലബ്ബിൽ വെച്ച് യു.എസ്.എ യും കാനഡയും തമ്മിലായിരുന്നു ആദ്യ അന്താരാഷ്ട്ര മത്സരം അരങ്ങേറിയത്.

ടെസ്റ്റ് മത്സരം

               1877 മെൽബണിൽ വെച്ച് നടന്ന ഓസ്ട്രേലിയയിൽ ഇംഗ്ലണ്ടും തമ്മിലുള്ള മത്സരമാണ് ഔദ്യോഗികമായി ആദ്യ ടെസ്റ്റ് മത്സരം.തുടർന്ന് അഞ്ച് വർഷങ്ങൾക്ക് ശേഷം ഓവലിൽ 1882ൽ ആഷസ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചു.ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും ആഷസിന്റെ വീറും വാശിക്കും ഒരു കുറവും ഇല്ല.

ഒരോവറിൽ എത്ര പന്തുകളായിരുന്നു..?

                   ഓവറിലെ ആറ് പന്തുകളും സിക്സർ പറത്തി യുവരാജ് സിംഗ് കാഴ്ച വെച്ച മാസ്മരിക ഇന്നിംഗ്സ് ഇന്നും ക്രിക്കറ്റ് പ്രേമികൾക്ക് മായാ കാഴ്ചകളാണ്. ആ ഓവറിൽ 10 പന്തുകൾ ഉണ്ടായിരുന്നെങ്കിൽ 10 പന്തും സിക്സർ പറത്തിയേനെ എന്ന് തോന്നിയിട്ടുണ്ട് യുവരാജിന്റെ ഇന്നിംഗ്സ് കണ്ടപ്പോൾ.
ക്രിക്കറ്റിലെ ആദ്യ കാലത്ത് ഒരോവറിൽ 4 പന്തുകളായിരുന്നു.പിന്നീട് 1889ൽ അഞ്ച് പന്തുകളായി.1900 ആയപ്പോൾ ഒരോവറിൽ ആറ് ബോളുകൾ എറിഞ്ഞു തുടങ്ങി.പിന്നീട് 1920 മുതൽ 1940 വരെ എട്ട് പന്തുകളായിരുന്നു ഒരോവറിൽ.1947ൽ ഓവറിൽ എട്ടോ അല്ലെങ്കിൽ ആറോ പന്തുകൾ എറിയാം എന്ന നിയമം നിലവിൽ വന്നു.1980 ആയപ്പോൾ വീണ്ടും പല രാജ്യങ്ങളും ഒരോവറിൽ 6 പന്തുകൾ മാത്രം എറിഞ്ഞു തുടങ്ങി.2000 ലാണ് ഒരോവറിൽ 6 പന്തുകൾ എന്ന നിയമം നിലവിൽ വന്നത്.
                   ഐ.പി.എൽ മത്സരങ്ങൾ കാണാത്ത ക്രിക്കറ്റ് പ്രേമികൾ ഇല്ല എന്ന് തന്നെ പറയാം.കോടികൾ മറിയുന്ന കളിയാണ് ഇന്ത്യൻ പ്രീമയർ ലീഗ്.ഒരു സീസൺ ഐ പി എൽ മത്സരങ്ങൾ കളിച്ചാൽ പിന്നെ ജീവിക്കാൻ വക ആവും എന്ന നിലയിൽ എത്തി ഇന്ന് ഇന്ത്യൻ പ്രീമയർ ലീഗിന്റെ ഉയർച്ച.മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ആയിരുന്നു ആദ്യ സീസണിലെ ഏറ്റവും മൂല്യമുള്ള താരം.ധോണിക്ക് ശേഷം പലരും കോടികൾ കൊണ്ട് പോയി.വിദേശ താരങ്ങളെ പോലെ തന്നെ ഇന്ത്യൻ ആഭ്യന്തര താരങ്ങളും കോടികൾ പോക്കറ്റിലാക്കി.
ഇന്ത്യൻ പ്രീമിയർ ലീഗിലും പല താരങ്ങൾക്കും ദേശീയ ടീമിന്റെ ജേഴ്സി അണിയാൻ സാധിച്ചിട്ടുണ്ട്.
       
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍