അറിയാം മരുന്നിനെ കുറിച്ച്


ജീവിതത്തിൽ ഒരിക്കലെങ്കിലും മരുന്ന് കഴിക്കാത്തവരായി ആരും ഉണ്ടാവില്ല.പുരാതന കാലം തൊട്ട് തന്നെ രോഗങ്ങളും അതിന്റെ പ്രതിവിധികളും ചർച്ചാ വിഷയം തന്നെയായിരുന്നു.രോഗം (, Disease) എന്ന വാക്കിന്റെ അർത്ഥം അസ്വസ്ഥത (dis-ease or uneasiness) എന്നാണ്.പ്രാചീന കാലത്ത് തന്നെ ഇൗ ഒരു അവസ്ഥയിൽ നിന്ന് രോഗിയെ സാധാരണ നിലയിലേക്ക് കൊണ്ട് വരാൻ പല ചികിത്സാ രീതികളും നടത്തി പോന്നിരുന്നു.ഇതിൽ നിന്നും ഏറ്റവും വിജയകരമായ സമീപനം പരിസ്ഥിതിയിൽ നിന്നും ലഭിക്കുന്ന പല വസ്തുക്കളുമായിരുന്നു. ഔഷധ മൂല്യമുള്ള ഇത്തരം വസ്തുക്കൾ പിന്നീട് "മരുന്ന്" എന്ന പേരിൽ അറിയപ്പെട്ടു. വൈദ്യൻ അഥവാ അപ്പോത്തിക്കിരിയാണ് മരുന്ന് ഉണ്ടാക്കാൻ വേണ്ട സസ്യങ്ങളും മറ്റും ശേഖരിച്ച് മരുന്ന് നിർമിച്ചിരുന്നത്. 

മരുന്ന് എന്ന് കേൾക്കുമ്പോൾ ആംഗലേയ ഭാഷയിലെ രണ്ട് വാക്കുകളാണ് നമ്മുക്ക് ഓർമ്മ വരുന്നത്-ഡ്രഗ്ഗും മെഡിസിനും.ഡ്രഗ്ഗ് (Drug) എന്ന വാക്ക് രഹസ്സ്യം എന്നർഥമുള്ള drogue എന്ന ഫ്രഞ്ച് വാക്കിൽ നിന്നാണ് ഉത്ഭവിച്ചത്.പേര് പോലെ തന്നെ മരുന്ന് വളരെ കാലം അത് കൈകാര്യം ചെയ്യുന്നർ ഉണ്ടാക്കുന്ന രീതി  രഹസ്യമായി സൂക്ഷിച്ചിരുന്ന ഒന്നായിരുന്നു.സുഖമാക്കുക എന്നർത്ഥം വരുന്ന ലാറ്റിൻ ഭാഷയിലെ Medeor/ Medicor എന്ന വാക്കിൽ നിന്നാണ് മെഡിസിൻ എന്ന വാക്ക് ഉണ്ടായത്.പൊതുവെ ഉത്തേജക മരുന്നുകൾ (Stimulants), മയക്കുമരുന്ന് (Narcotics) ,ഹാലുസിനോജനുകൾ (Halucinogens) എന്നിവയെ ഡ്രഗ്സായി കണക്കാക്കുന്നു.

നമ്മൾ ഇന്ന് കാണുന്ന മരുന്നുകളുടെ നിർമാണം തുടങ്ങിയത് പതിനാറാം നൂറ്റാണ്ടിലാണ്.1546ൽ പുറത്തിറക്കിയ ആദ്യ ഫാർമകോപിയ(Pharmacopoeia) മരുന്നുകളുടെ നിർമ്മാണത്തിൽ വളരെ അധികം സ്വാധീനം ചെലുത്തി.മരുന്നുകളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ബുക്കാണ് ഫാർമകോപിയ.ഇന്ത്യൻ ഫാർമകോപിയ IP എന്നും ബ്രിട്ടീഷ് ഫാർമകോപിയ BP എന്നും അമേരിക്കയുടേത് USP എന്നുമൊക്കെ അറിയപ്പെടുന്നു.

1617 ലണ്ടനിൽ വെച്ച് അപ്പോത്തിക്കിരിമാരുടെ സൊസൈറ്റി വന്നതോടെ "ഫാർമസി" എന്ന പ്രത്യേക വിഭാഗം രൂപപ്പെട്ടു.പിന്നീട് വർഷങ്ങൾക്ക് ശേഷം പതിനെട്ടാം നൂറ്റാണ്ടിൽ ഔഷധ സസ്യങ്ങൾ നിന്നും രാസഘടകങ്ങൾ (Chemical Constituents) വേർതിരിച്ചെടുക്കാനായതോടെ കൃത്യമായ ഡോസിൽ(Dose) മരുന്നുകൾ നൽകാൻ സാധിച്ചു.ക്വിനൈൻ, മോർഫിൻ എന്നിവയാണ് ആദ്യമായി ഇത്തരത്തിൽ വേർതിരിച്ചെടുത്ത്.1928 സർ അലക്സാണ്ടർ ഫ്ലെമിംഗ് പെനിസിലിൻ(Penicillin) കണ്ടുപിടിച്ചതോടെ അലോപ്പതി മരുന്നുകൾ വൈദ്യ ശാസ്ത്ര രംഗത്ത് പുതിയ ഒരു ചരിത്രം തന്നെ സൃഷ്ടിച്ചു. ആ കാലത്ത് പടർന്നു പിടിച്ച പല രോഗങ്ങൾക്കും പ്രതിവിധിയായിരുന്നു പെനിസിലിൻ എന്ന ആന്റി ബയോടിക്.

ബ്രിട്ടീഷുകാരാണ് ഇന്ത്യയിൽ അലോപ്പതി മരുന്നുകൾ കൊണ്ട് വന്നത്.1901 പ്രവർത്തനമാരംഭിച്ച ബംഗാൾ കെമിക്കൽസാണ് ഇന്ത്യയിലെ ആദ്യ മരുന്ന് നിർമ്മാണ ശാല.ഇന്ന് ഇന്ത്യയിൽ നിരവധി മരുന്ന് നിർമ്മാണ ശാലകൾ ഉണ്ട്.രാജ്യത്തിന് അഭിമാനിക്കാവുന്ന പല കണ്ടുപിടുത്തങ്ങളും ഇത്തരം മരുന്ന് നിർമ്മാണ ശാലകളിൽ നടക്കാറുണ്ട്.

*മരുന്നിന്റെ ഉത്ഭവം*
...........................................
ടാബ്‌ലറ്റ്, ക്യാപ്സൂൾ, സ്യുറപ്പ്‌ തുടങ്ങി പല രൂപത്തിലും ഭാവത്തിലും ആധുനീക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച  മരുന്നുകളും വിപണിയിൽ ലഭ്യമാണ്.വർഷങ്ങളോളം നീണ്ടു നിൽക്കുന്ന പരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷമാണ് ഒരു മരുന്ന് മരുന്നായി മാറുന്നത്.ചിലപ്പോൾ 15 വർഷം വരെ നീണ്ടു നിൽക്കാം ഇൗ പരീക്ഷണങ്ങൾ. അത് കൊണ്ടത് തന്നെ കോടിക്കണക്കിന് രൂപയാണ് ഒരു മരുന്നിന്റെ കണ്ടുപിടിത്തത്തിന് ആവശ്യമായി വരുന്നത്.ഇത് തന്നെയാണ് മരുന്നുകളുടെ വിലയിലും പ്രതിഫലിക്കുന്നത്.ജീൻ തെറാപ്പിക്ക് വേണ്ടി നോവാർട്ടിസ്(Novartis) എന്ന കമ്പനി ഇൗ അടുത്ത് പുറത്തിറക്കിയ സോൾഗന്സ്മ (Zolgensma) എന്ന മരുന്നിന്റെ വില 15 കോടിയാണ്,ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ മരുന്നും ഇതാണ്.മരുന്ന് കണ്ടുപിടുത്തത്തിന്റെ പ്രാധാൻ ഘട്ടങ്ങൾ ഏതൊക്കെ എന്ന് നോക്കാം.

1.കണ്ടെത്തലും വികസനവും(Discovery and Development)--- ഒരു രോഗത്തിന് കാരണമാകുന്ന ജീൻ അല്ലെങ്കിൽ പ്രോട്ടീൻ ആദ്യം തിരിച്ചറിയുന്നു.ശേഷം ഇവയ്ക്കെതിരെ പ്രവർത്തിക്കാൻ ശേഷിയുള്ള രാസഘകങ്ങൾ (Chemical Constituents - Active pharmaceutical ingredients) കണ്ടെത്തുന്നു.ഇതിനെ ലീഡ് കോമ്പൗണ്ട്(Lead compound) എന്ന് പറയും.

2. പ്രീക്ലിനിക്കൽ റിസേർച്ച് --- നേരത്തെ കണ്ടെത്തിയ ലീഡ് കോംബൗണ്ടിന്റെ ഫലപ്രാപ്തി(Efficacy) സുരക്ഷ(Safety),കണ്ടെത്തിയ കോംബൗണ്ട് ശരീരത്തിൽ എത്തിയാൽ എന്തൊക്കെ സംഭവിക്കാം (Absorption, Distribution, Metabolism and Excretion) തുടങ്ങിയവയാണ് ഇവിടെ പഠനത്തിന് വിധേയമാക്കുന്നത്.ഇൗ ഘട്ടത്തിൽ എലി, ഗ്വിനി പന്നികൾ,മുയലുകൾ തുടങ്ങിയവ പരീക്ഷണത്തിന് ഉപയോഗിക്കുന്നു.മനുഷ്യനിൽ നിന്നും മൃഗങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന സെല്ലുകളും പരീക്ഷണത്തിന് ഉപയോഗിക്കാറുണ്ട്.

3.ക്ലിനിക്കൽ ട്രയൽ ---നാല് ഘട്ടമായി നടത്തുന്ന ഇൗ പഠനം മനുഷ്യ ശരീരത്തിൽ നടത്തുന്ന ആദ്യ പരീക്ഷണം കൂടിയാണ്. 1960 താലിഡോമൈഡ് ദുരന്തത്തിന് ശേഷമാണ് മരുന്നുകൾക്ക് ക്ലിനിക്കൽ ട്രയൽ നിർബന്ധമാക്കിയത്.  ഗർഭ സമയത്തുണ്ടാകുന്ന ഛർദിക്ക് താലിഡോമൈഡ് എന്ന മരുന്ന് ഉപയോഗിച്ചവരിലുണ്ടായ കുട്ടികൾക്ക് കയ്യും കാലുമില്ലായിരുന്നു.വൈദ്യ ശാസ്ത്രത്തെ ഞെട്ടിച്ച ഇൗ സംഭവ "താലിഡോമൈഡ് ദുരന്തം" എന്ന പേരിൽ അറിയപ്പെടുന്നു.

ഘട്ടം 0 - ചെറിയ അളവിൽ മരുന്ന് 10-15 ആളുകളിൽ പരിശോധിച്ച് മനുഷ്യ ശരീരത്തിൽ പാർശ്വഫലങ്ങൾ ഉണ്ടാകുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നു.

ഘട്ടം 1 - ആരോഗ്യവരായ ആളുകളെശാണ്  ഇൗ ഘട്ടത്തിലും പരീക്ഷണത്തിന് വിധേയമാക്കുന്നത്.മരുന്നിന്റെ മാക്സിമം ഡോസും സുരക്ഷയും ഏത് റൂട്ടിൽ(Oral,IV,Tropical..etc) മരുന്ന് കൊടുത്താലാണ് കൂടുതൽ നല്ലത് എന്നൊക്കെ മനസ്സിലാക്കുന്നു.20 മുതൽ 80 വരെ ആൾക്കാരെ ഉപയോഗിച്ച് മാസങ്ങളോളം നീണ്ടു നിൽക്കുന്നതാണ് ഇൗ ഘട്ടം.

ഘട്ടം 2 --- ഏത് രോഗത്തിനാണോ മരുന്ന് ആ രോഗമുള്ളവരെയാണ് ഇൗ ഘട്ടത്തിൽ ഉപയോഗപ്പെടുത്തുന്നത്.100 - 500 രോഗികളിൽ വർഷങ്ങളോളം പരീക്ഷിച്ച് മരുന്നിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നു.

ഘട്ടം 3 --- മൂവായിരം വരെ രോഗികളെയാണ് ഇൗ ഘട്ടത്തിൽ പരീക്ഷണത്തിനായി തെരഞ്ഞെടുക്കുന്നത്.പകുതി പേർക്ക് നിലവിലുള്ള മരുന്നും പകുതി പേർക്ക് പുതിയ മരുന്നും നൽകി രോഗിയിൽ കാണുന്ന വ്യത്യാസങ്ങൾ മനസ്സിലാക്കുന്നു.
വർഷങ്ങളോളം നീണ്ടു നിൽക്കുന്ന ഇൗ ഘട്ടം വിജയകരമായി പൂർത്തിയാക്കിയാൽ FDA(Food and Drug Administration) മരുന്ന് ഉപയോഗിക്കാൻ അപ്രൂവൽ നൽകുന്നു.

ഘട്ടം 4 --- മരുന്ന് വിപണിയിൽ എത്തിയതിന് ശേഷം അത് ഉപയോഗിക്കുന്നവരിൽ പാർശ്വഫലങ്ങൾ ഉണ്ടോ എന്ന് കണ്ടെത്തുന്ന ഘട്ടമാണിത് . ഇൗ ഘട്ടം കൂടി കഴിഞ്ഞാൽ മാത്രമേ മരുന്ന് എല്ലാവർക്കും ഉപയോഗിക്കാനുള്ള അനുമതിയുള്ളൂ.

ഇത്രയും ഗവേഷണങ്ങളും പരീക്ഷണങ്ങളും കഴിഞ്ഞാണ് മരുന്ന് ഇന്ന് കാണുന്ന പോലെ പാരസിറ്റമോളും മറ്റുമൊക്കെയായി വിപണിയിൽ എത്തുന്നത്.അത് കൊണ്ട് തന്നെ മരുന്ന് ഉപയോഗിക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.ഭക്ഷണത്തിന് മുമ്പ് കഴിക്കേണ്ട മരുന്ന്  അര മണിക്കൂർ മുമ്പ് ഭക്ഷണത്തിന് ശേഷം കഴിക്കേണ്ടവ ഭക്ഷണം കഴിച്ച്  അര മണിക്കൂർ കഴിഞ്ഞതിന്  ശേഷവുമാണ് കുടിക്കേണ്ടത്.ഇനി വെറും വയറ്റിൽ (Empty stomach) കുടിക്കേണ്ട മരുന്നെങ്കിൽ FDA യുടെ നിയമം അനുസരിച്ച് ഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂർ മുമ്പോ ഭക്ഷണം കഴിച്ചതിന് രണ്ട് മണിക്കൂർ ശേഷമോ മരുന്ന് കഴിക്കുക.ഇൗ സമയങ്ങൾ പാലിച്ചാലേ മരുന്നിന് മരുന്നിന്റെതായ ഫലങ്ങൾ കിട്ടുകയുള്ളൂ.

മേൽ സൂചിപ്പിച്ച സമയ ക്രമങ്ങൾ ഒരു പൊതു നിയമമാണ്. രോഗിയുടെ അവസ്ഥയും മരുന്നിന്റെ പ്രത്യേകതയും നോക്കി ഇതിൽ വ്യത്യാസം വരാം.ഇത്തരം സന്ദർഭങ്ങളിൽ ഡോക്ടറോടോ ഫാർമസിസ്റ്റിനോടോ ചോദിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍