ഇത്തവണ ലാ ലീഗ കിരീടം ആര് നേടും ; റയലോ ബാഴ്സലോണയോ?
ഫുട്ബോൾ അതൊരു വികാരമാണ്,ലോകത്ത് ഏറ്റവും കൂടുതൽ പ്രചാരമുള്ള ഒരു കായിക വിനോദമാണ് ഫുട്ബോൾ.പെണ്ണിനു പകരം പന്തിനെ പ്രണയിച്ചവരുടെ ലോകമാണ് ഫുട്ബോൾ എന്നൊക്കെ നാം പറയാറുണ്ട്. കൊറോണ കാരണം നിർത്തി വെച്ച ഫുട്ബോൾ മത്സരങ്ങൾക്ക് വീണ്ടും ആരവമുയർന്ന് കഴിഞ്ഞു.പ്രീമിയർ ലീഗും,ലാ ലീഗയും, ഇറ്റാലിയൻ ലീഗുമൊക്കെ കാണാൻ പറ്റാതെ ബോറടിച്ചു നിന്നിരുന്ന ഫുട്ബോൾ പ്രേമികൾക്ക് വീണ്ടും ആവേശത്തിന്റെ നാളുകൾ.അർദ്ധ രാത്രി നടക്കുന്ന മത്സരങ്ങൾ ആണെങ്കിൽ പോലും തങ്ങളുടെ ഇഷ്ട ടീമിന്റെ കളി കാണാതെ ഉറക്കം  വരാറില്ല.
 ഇംഗ്ലീഷ് പ്രീമിയർ ലീഗ് കൊറോണ ശക്തിയാർജിക്കുന്നതിന് മുമ്പ് തന്നെ ലിവർപൂൾ ഏറെക്കുറെ ഉറപ്പിച്ച മട്ടിലായിരുന്നു.കൊറോണ ബ്രൈകിന് ശേഷം പ്രീമിയർ ലീഗിന് വിസിൽ മുഴങ്ങി 3 മത്സരങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ലിവർപൂൾ നീണ്ട 30 വർഷത്തിന് ശേഷം കിരീടം ഉറപ്പിച്ചു കഴിഞ്ഞു.മാത്രമല്ല ലീഗിൽ 7 മത്സരങ്ങൾ ബാക്കി നിൽക്കെ പ്രീമിയർ ലീഗ് കിരീടം ഉറപ്പിക്കുന്ന ആദ്യ ടീമെന്ന റെക്കോർഡും.കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ സിറ്റിയുമായി ഒരു പോയിന്റ് വ്യത്യാസത്തിലാണ് ലിവർപൂളിന് കിരീടം നഷ്ടമായത്.ഇത്തവണ അത് തിരിച്ചു പിടിക്കാനായി എന്നത് ക്ലോപ്പിനും സംഘത്തിനും അഭിമാന നേട്ടമാണ്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോട് കൂടി ഇറ്റാലിയൻ ലീഗ് ഒന്ന് കൂടി ഫുട്ബോൾ പ്രേമികൾക്ക് ആവേശമായി.ഇറ്റാലിയൻ ലീഗിലേക്ക് നോക്കുകയാണെങ്കിൽ യുവന്റസിന് തന്നെയാണ് മുൻതൂക്കം.30 മത്സരങ്ങൾ പിന്നിട്ടപ്പോൾ രണ്ടാമതുളള ലസിയോയുമായി 7 പോയ്‌ന്റിന്റെ ലീഡ് യുവന്റസിന് ഉണ്ട്.തുടർച്ചയായ ഒമ്പതാം കിരീടമാണ് യുവന്റസ് കുതിക്കുന്നത്.
ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ ഫൈനൽ മുതലുള്ള മത്സരങ്ങൾക്ക് ഓഗസ്റ്റ് 7 മുതൽ തുടക്കമാവും.തീ പാറും പോരാട്ടമാണ് ചാമ്പ്യൻസ് ലീഗിൽ ഇനി വരാനുള്ളത്‌.യുവന്റസ് - ലയോൺ, മാഞ്ചസ്റ്റർ സിറ്റി - റയൽ മാഡ്രിഡ്, ബാഴ്സലോണ - നപ്പോളി, ബയോൺ - ചെൽസി എന്നീ ടീമുകളാണ് കിരീട പോരട്ടത്തിനുള്ളത്.
ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് ലാ ലീഗിന്റെ അവസ്ഥ. ലാ ലീഗ കിരീടം ആര് നേടും എന്നാണ് ഫുട്ബോൾ ലോകം ഉറ്റു നോക്കുന്നത്.ലീഗിൽ ഇനി 4 മത്സരങ്ങൾ അവശേഷിക്കുമ്പോൾ 77 പോയിന്റുമായി റയൽ മാഡ്രിഡാണ് പോയിന്റ് പട്ടികയിൽ ഒന്നാമതുള്ളത്.ബാഴ്സലോണയ്ക്ക്  73 പോയിന്റും .കൊറോണ കാരണം കളി നിർത്തി വെച്ചപ്പോൾ ഒന്നാമതായിരുന്നു ബാഴ്സലോണ.ജൂൺ മാസത്തിൽ വീണ്ടും ലാ ലീഗ മത്സരങ്ങൾ പുനരാരംഭിച്ചഫ്പോൾ 3 സമനിലയാണ് ബാഴ്സലോണ വഴങ്ങിയത്.ഇത് തന്നെയാണ് പോയിന്റ് പട്ടികയിൽ പിറകോട്ട് പോവാൻ കാരണം.റയൽ മാഡ്രിഡ് എല്ലാ മത്സരങ്ങളിലും വിജയിച്ചു ഞങ്ങൾ തന്നെ കിരീടം കൊണ്ട് പോകും എന്ന മട്ടിലാണ്.
കഴിഞ്ഞ രണ്ട് വർഷങ്ങളിലും ചാമ്പ്യൻമാരായ ബാർസലോണയ്ക് ഇത് ഹാട്രിക് ചാൻസാണ്.റയൽ മാഡ്രിഡിന് കിരീടം തിരിച്ച് പിടിക്കാനുള്ള ഒരവസരവും.ഇന്ന് ഫുടാബോൾ പരിശീലിപ്പിക്കുന്നവരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ആരെന്ന് ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളൂ, അത് റയൽ പരിശീലകൻ സിനദിൻ സിദാനാണ്.സിദാന് ഇത് അഭിമാന പ്രശ്നം കൂടിയാണ്.എന്ത് വില കൊടുത്തും ലാ ലീഗ കിരീടം സ്വന്തമാക്കാനുളള തയ്യാറെടുപ്പിലാണ് സിദാനും സംഘവും. ബാഴ്സലോണയുടെ കാര്യവും മറിച്ചല്ല.കപ്പില്ലാതെ ഒരു സീസൺ അവസാനിപ്പിക്കുക എന്നത് ഇതിഹാസ താരം മെസ്സിക്കും സംഘത്തിനും ഓർകുവാനേ വയ്യ.
ഫുട്ബോൾ പ്രേമികൾക്ക് ഇനി ആകാംഷയുടെ രാത്രികൾ. ലാ ലീഗിൽ ഇരു ടീമുകൾക്കും ഇനി 4  മത്സരങ്ങൾ,കാത്തിരുന്നു കാണാം ആര് കപ്പിൽ മുത്തമിടുമെന്ന്.
റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതിന് ശേഷം ലാ ലീഗ് പ്രശസ്തി കുറഞ്ഞു എന്ന് തന്നെ പറയാം.ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരങ്ങളാണ് റൊണാൾഡോയും മെസ്സിയും.ഇരുവരും പത്ത് വർഷത്തിലധികമാണ് ഒരു ലീഗിൽ തന്നെ കളിച്ചത്.അത് കൊണ്ട് തന്നെ ലാ ലീഗിന് അത്രയധികം പ്രശസ്തി ലഭിച്ചിരുന്നു.
ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിലുള്ള മത്സരങ്ങൾ ഫുട്ബോൾ പ്രേമികൾക്ക് ഉറക്കമില്ലാത്ത രാത്രികൾക്ക് പുറമെ പരസ്പരം വക്ക്‌ പോരാട്ടത്തിന്റെ സമയം കൂടിയാണ്. വാട്ട്സ്ആപ് സ്റ്റാറ്റസിലൂടെയാണ് പലരും മറുപടി പറയുന്നത്. റോണോ പോയതോടെ കൂടി റയൽ മാഡ്രഡിന്റെ പഴയ പ്രതാപം അസ്തമിച്ചു എന്ന് തന്നെ പറയാം. റോണോക്ക്‌ ശേഷം ബ്രാൻഡ് മൂല്യമുള്ള ഒരു കളിക്കാരനെ കൂടെ കൂട്ടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിട്ടില്ല.എമ്പപ്പാക്ക്‌ വേണ്ടി റയൽ മാഡ്രിഡ് മുട്ടി നോക്കുന്നു ഉണ്ടെങ്കിലും എന്ത് വന്നാലും പാരീസ് ചാമ്പ്യൻമാരായ പി. എസ്.ജി വിട്ടു കൊടുക്കാൻ തയ്യാറല്ല.
ഒരു കാലത്ത് ഫുട്ബാൾ ലോകം അസൂയയോടെ വീക്ഷിച്ചിരുന്ന ബാഴ്സലോണയുടെ മധ്യ നിര ഇന്ന് ക്ഷയിച്ചിരിക്കുകായാണ്.ഇനിയെസ്റ്റായും സാവിയും നിറഞ്ഞ് നിന്നിരുന്ന ഭാഗത്ത് അവർക്ക് ശേഷം കളം നിറയാൻ ആർക്കും കഴിഞ്ഞിട്ടില്ല.

കൊറോണ വൈറസ് ലോകത്ത് നാശം വിതച്ച് കൊണ്ടിരിക്കുമ്പോൾ രോഗ ബാതിധർക്ക് സഹായവുമായി നിരവധി കായിക താരങ്ങൾ രംഗത്തുവന്നു.
ബാഴ്സലോണ താരം മെസ്സി 1M യൂറോ സഹായമായി നൽകി.ഇത് രോഗ ബാധിതരെ ചികിത്സിക്കുന്നതിനും  COVID19 ഗവേഷണത്തിനുമായി ഉപയോഗപ്പെടുത്തുമെന്ന് ക്ലിനിക് ബാർസ റിപ്പോർട്ട് ചെയ്തു.
പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയ 1M യൂറോ ലിസ്ബണിലെയും പോർട്ടോയിലെയും രണ്ട് ഹോസ്പിറ്റലുകളിൽ ഇന്റെൻസിവ് കെയർ യൂണറ്റിന് ഉപയോഗിക്കും.
ടെന്നിസ് ഇതിഹാസം റോജർ ഫെഡററും കൊറോണ ബാധിതരെ സഹായിക്കാൻ 1M  ഡോളർ വാഗ്ദാനം ചെയ്തു.
ഇവർക്ക് പുറമെ മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗാർഡിയോള ,ബയേൺ മ്യൂണിക് താരം ലെവണ്ടോസ്കി എന്നിവരും 1M യൂറോ നൽകി.
               ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി,ഗൗതം ഗംഭീർ എന്നിവർ 50 ലക്ഷം വീതം നൽകി. പത്താൻ സഹോദരങ്ങളായ ഇർഫാൻ പത്താനും  യുസുഫ് പത്താനും ചേർന്ന് COVID 19  ബാധിതർക്കായി 4000 മാസ്ക് വിതരണം ചെയ്തിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍