കോവിഡും കുട്ടികൾ അഭിമൂഖരിക്കുന്ന പ്രശ്നങ്ങളും


കൊറോണ എന്ന മഹാമാരി ലോകത്തെ പിടിച്ചു കുലുക്കിയിട്ട് വർഷം ഒന്ന് കഴിഞ്ഞു.2019 ഡിസംബറിലാണ് ചൈനയിൽ കോവിഡ്-19 ന്റെ ഉത്ഭവം.കണ്ണ് കൊണ്ട് കാണാൻ പറ്റാത്ത ഇത്രയും ചെറിയ ഒരു വൈറസിന്റെ ഭീകരത ഇത്രത്തോളം ഉണ്ടാവുമെന്ന് ഒരാളും കരുതിയിരുന്നില്ല. ലോകം വൻ സാമ്പത്തിക പ്രതിസന്ധിയാണ് ഈ ഒരു കാലയളവിൽ നേരിട്ടത്. ദിവസക്കൂലിക്കാരാണ് ശരിക്കും പ്രയാസത്തിലായത്.പെട്ടന്നൊരുനാൾ ലോക്ഡൗണ് ആയപ്പോൾ ഒര നേരത്തെ അന്നത്തിന് പോലും വകയില്ലാതെ പട്ടിണിയിലേക് കടന്ന് പോകേണ്ടി വന്നു. ആദ്യ സമയത്ത് കൊറോണ പെട്ടന്ന് പോവും എന്ന് കരുതിയിരുന്നവർ ഇപ്പോൾ എല്ലാ പ്രതീക്ഷകളും അസ്തമിച്ചമട്ടിലാണ്.ഇപ്പോഴും പലർക്കും ശമ്പളം പകുതിയാണ് ലഭിക്കുന്നത്,ജോലി ലഭിക്കാത്തവർ വേറെയും.ബാങ്കിൽ നിന്ന് ലോൺ എടുത്തവറും വാടകക്ക് താമസിക്കുന്നവറും നിത്യ ചിലവിന് പോലും വകയില്ലാതെ വിഷമിക്കുകയാണ്. കുട്ടികളും കടുത മാനസിക സംഘർഷത്തിലാണ് ഇപ്പോഴും .കളിച്ച ചിരിച്ചും നടക്കേണ്ട പ്രായത്തിൽ പെട്ടന്നൊരു നാൾ വീടിന്റെ ഉള്ളിൽ ബന്ധിക്കപ്പെടേണ്ട അവസ്ഥ വന്നപ്പോൾ മാതാ പിതാക്കളും വിഷമിച്ചു.കുട്ടികൾ എന്നുള്ളത് പൂമ്പാറ്റുയെ പോലെ പാറി കളിക്കേണ്ടവരാണ് ,കളിയും ചിരിയും കുഞ്ഞു മനസ്സിൽ സന്തോഷം നിറക്കും. വർഷം ഒന്ന് പിന്നിടുമ്പോൾ വിനോദ സഞ്ചാര കേന്ദ്രങ്ങളും ബീച്ചുകളും തുറന്ന് കൊടുത്തത് കുട്ടികൾക്ക് സന്തോഷത്തിന് വക നൽകിയിട്ടുണ്ട്.എന്നാൽ സ്കൂളുകൾ തുറക്കാൻ പറ്റാത്ത അവസ്ഥ നില നിൽകുന്നതിനാൽ തന്റെ ഇഷ്ടകൂട്ടുകാരെ കാണാൻ പറ്റാത്ത ദുഃഖത്തിലാണ് മിക്ക കുട്ടികളും. സ്കൂളുകൾ എന്നുള്ളത് കുട്ടികൾക്ക് പഠിക്കാനും കളിക്കാനും ഉള്ള ഇടമാണ് .കുട്ടികളുടെ മാനസിക ശാരീരിക വളർച്ചയ്ക്ക് സ്കൂളുകൾ വഹിക്കുന്ന പങ്ക് തിരസ്കരിക്കാനാവില്ല .സംസാരിക്കാൻ കൂടുതൽ കൂട്ടുകാരെ കിട്ടുന്നു എന്നുള്ളതും എടുത്തു പറയേണ്ട ഒരു കാര്യമാണ്. ഇന്ന് എല്ലാ കുട്ടികളും വീടിന്റെ അകത്ത തന്നെയാണ് .സാമ്പത്തിക ശേഷിയുള്ള വീട്ടുകാർ ചിലപ്പോൾ ആഴ്ചയിലോരിക്കൽ പുറത്ത് പോയാൽ ആയി.ഇതാണ് നിലവിലെ അവസ്ഥ. കൊറോണ വൈറസ് മൂലം കുട്ടികൾ അനുഭവിക്കുന്ന മാനസിക ശാരീരിക പ്രശ്നങ്ങൾ നമ്മൾ ചർച്ച ചെയ്തുവല്ലോ ? മാതാ പിതാക്കൾക്ക് ഇതിൽ വല്ലതും ചെയ്യാൻ പറ്റുമോ എന്ന് നോക്കാം.
ഇന്ന് പല മാതാപിതാക്കളും സൈബർ ലോകത്താണ്. കുട്ടികളോടൊന്നിച്ച് കളിക്കാനോ സംസാരിക്കാനോ അവർക് സമയമില്ല.നമുക്കറിയാം കുട്ടികൾ പൊതുവെ സംസാര പ്രിയരാണ്.വെറുതേ അതും ഇതുമോക്കെ ചോദിച്ച് കൊണ്ടേ ഇരിക്കും. ഇത്തരം നിഷ്കളങ്കമായ ചോദ്യങ്ങൾക്ക് മറുപടി പോയിട്ട് അത് കേട്ടില്ലെന്ന് നടിക്കുന്നവരണ് സൈബർ ലോകത്തെ മാതാപിതാക്കൾ . അവർ എപ്പോഴും മൈലുകൾക്ക് അപ്പുറത്തുള്ള തന്റെ കൂട്ടുകാരനോട് അല്ലെങ്കിൽ കൂട്ടുകാരിയോട് വാട്ട്സ്ആപ്പിൽ ചാറ്റിങ്ങിലാണ് .കൊറോണ വന്നതോടു കൂടി കൂട്ടുകാർ അകന്നു പോയതോടെ  നമ്മുടെ കുട്ടികളോട് സഹവസിക്കാൻ നമ്മൾ മാത്രമാണ് എന്ന കാര്യം ഓരോ മാതാപിതാക്കളും ചിന്തിക്കണം.
അടുത്തതായി ചെയ്യാൻ പറ്റുന്ന ഒരു കാര്യം അബാക്കാസ് പോലുള്ള ബുദ്ധി വികസിക്കുന്ന കളികളിൽ ഏർപ്പെടുക എന്നതാണ്.മാതാപിതാക്കളുടെ മേൽനോട്ടത്തിലുള്ള ഇത്തരം കൊച്ചു കൊച്ചു കളികൾ കുട്ടികൾക്ക് കൂടുതൽ ഉത്സാഹം നൽകും.ചിത്ര രചന ഇഷ്ടപ്പെടുന്ന കുട്ടികളെ കൊണ്ട് അതിന് പ്രേരിപ്പിക്കുക എന്നതും നല്ല ഒരു കാര്യമാണ്.ഇതിനോട് ചേർത്തു വെക്കേണ്ട ഒന്നാണ് പൈന്റിങ്. പെയിന്റിങ് ഇഷ്ടപ്പെടാത്ത കുട്ടികൾ ഇല്ല എന്ന് തന്നെ പറയാം.
കായിക പരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കുട്ടികളുടെ ആരോഗ്യത്തിന് നല്ലതാണ്.ഇത്തരം സന്ദർഭങ്ങളിൽ അപകടം നിറഞ്ഞ കളികളിൽ കുട്ടികൾ ഏർപെടാതെ ശ്രദ്ധിക്കണം.വയസ്സിന് അനുസരിച്ച് ചെറിയ ചെറിയ കളികളിൽ കുട്ടികൾക്ക് പരിശീലനം നൽകുക.
ആറ് വയസ്സിന് മുകളിലുള്ള കുട്ടികളാണ് എങ്കിൽ നീന്തൽ പരിശീലനം നൽകുക.നീന്തൽ പഠിക്കാൻ രറ്റവും നല്ല സമയവും 6 വയസ്സ് മുതലുള്ള സമയമാണ്.മുതിർന്നാൽ പിന്നെ നീന്തൽ പഠിക്കാൻ പറ്റും എന്ന് തോന്നുന്നില്ല.
ഇന്നത്തെ വിദ്യാഭ്യാസ രംഗത്ത് പാഠ്യ ഭാഗങ്ങളെ പോലെ തന്നെ പ്രാധാന്യം നൽകുന്ന ഒന്നാണ് കലാ കായിക രംഗങ്ങളിൽ കുട്ടികളെ ഉയർത്തി എടുക്കുക എന്നതും.ഉയർന്ന കോളേജുകളിൽ പ്രവേശനം കിട്ടുവാനും ഇത്തരം കലാ കായിക രംഗങ്ങൾ സഹായകമാവും.
സർക്കാർ കായിക മേളകളെ പ്രോത്സാഹിപ്പിക്കുന്നത് തന്നെ ദേശീയ , അന്തർദേശീയ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ ഉതകുന്ന താരങ്ങളെ വളർത്തി എടുക്കാനും വേണ്ടിയാണ്.കുട്ടികളിൽ ഉറങ്ങി കിടക്കുന്ന കലാവാസനകളെ ദീർഘ ധൃഷ്ടിയോടെ കാണാൻ മാതാ പിതാക്കൾക് സാധിക്കും .അതിന് ആദ്യമായി വേണ്ടത് അവരോടൊത്ത് സഹവസിക്കുക എന്നതാണ്.
കൊറോണ വരും പോവും പക്ഷേ നമ്മുടെ കുട്ടികൾ നമ്മുക്ക് വേണ്ടപെട്ടവരാൺ.നാളെ നമ്മുക്ക് തണലാകേണ്ടതും അവർ തന്നെയാണ്.അത് കൊണ്ട് തന്നെ കുട്ടികളുടെ ഓരോ കാര്യങ്ങളിലും മാതാപിതാക്കൾ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്.
കൊറോണ എന്ന മാഹാമരി എത്രയും പെട്ടെന്ന് തുടച്ച് നീക്കാൻ നമ്മുക്ക് സാധിക്കട്ടെ ...അതിന് വേണ്ട എല്ലാ മുൻകരുതലുകളും എടുത്ത് ഒരു നല്ല നാളേക്ക് വേണ്ടി കാത്തിരിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍